കാബുൾ: അൽ ഖ്വയ്ദയുടെ ദക്ഷിണേഷ്യൻ കമാൻഡറെ യു.എസ് -അഫ്ഗാൻ സംയുക്ത റെയ്ഡിൽ വധിച്ചതായി റിപ്പോർട്ട്. അൽ ഖ്വയ്ദ ഇന്ത്യൻ സബ്കോൺഡിനൻറൽ വിങ്ങിനെ നയിച്ചിരുന്ന അസിം ഉമർ എന്നയാളാണ് അഫ്ഗാനിസ്താനിൽ വെച്ച് കൊല്ലപ്പെട്ടത്.
ദക്ഷിണ അഫ്ഗാനിലെ മൂസ ഖ്വാല ജില്ലയിൽ സെപ്തംബർ 23നാണ് യു.എസ് സൈന്യത്തിെൻറ നേതൃത്വത്തിൽ റെയ്ഡ് നടന്നത്. റെയ്ഡിൽ ആറ് അൽ ഖ്വയ്ദ തീവ്രവാദികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മിക്കവരും പാക് പൗരൻമാരാണ്. അസിം ഉമറിനും പാക് പൗരത്വമാണുള്ളത്. ഇയാൾ ഇന്ത്യയിലാണ് ജനിച്ചതെന്നും റിപ്പോർട്ടുണ്ടെന്ന് അഫ്ഗാൻ ദേശീയ സുരക്ഷാ ഏജൻസി അറിയിച്ചു.
സെപ്തംബർ 22,23 തീയതികളിലാണ് യു.എസ് വ്യോമസേന പിന്തുണയോടെ അഫ്ഗാൻ സൈന്യം റെയ്ഡ് നടത്തിയത്. വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 40 ഓളം സാധാരണക്കാർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, അസിം ഉമർ കൊല്ലപ്പെട്ടെന്ന വാർത്ത അഫ്ഗാൻ താലിബാൻ നിഷേധിച്ചു. ഭീകരർ ഒളിഞ്ഞിരിക്കുന്നുവെന്ന സംശയത്തിൽ പ്രദേശത്തെ വിവാഹചടങ്ങ് നടക്കുന്ന വേദിയിലുണ്ടായ സൈനിക നടപടിയിൽ സാധാരണക്കാരായ നിരവധിപേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നുവെന്നും ഇത് മൂടിവെച്ചുകൊണ്ടാണ് അസിം കൊല്ലപ്പെട്ടെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതെന്നും താലിബാൻ വൃത്തങ്ങൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.