കാഠ്മണ്ഡു: നേപ്പാൾ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന് മുന്നേറ്റം. പാർലമെൻററി സീറ്റുകളിൽ 27 എണ്ണത്തിൽ ഇടതുസഖ്യകക്ഷികൾ വിജയിച്ചു. നേപ്പാളി കോൺഗ്രസ് പാർട്ടി അഞ്ച് സീറ്റ് നേടി. ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു. ഇടതുസഖ്യത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് നേപ്പാൾ-യൂനിഫൈഡ് മാർക്സിസ്റ്റ്- ലെനിനിസ്റ്റ് 21 സീറ്റുകളിലും സി.പി.എൻ മാവോയിസ്റ്റ് സെൻറർ ആറുസീറ്റുകളിലുമാണ് വിജയിച്ചത്.
അേതസമയം പ്രാദേശിക അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എൻ-യു.എം.എൽ 27ഉം മാവോയിസ്റ്റ് സെൻറർ 19ഉം നേപാളി കോൺഗ്രസ് ആറും സ്വതന്ത്രൻ ഒന്നും വീതം സീറ്റുകൾ നേടി. വോെട്ടണ്ണൽ പൂർത്തിയായിട്ടില്ല. 165പാർലമെൻറ് സീറ്റുകളിലേക്കും 330 പ്രാദേശിക അംസംബ്ലിയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പിൽ പാർലമെൻറിലേക്ക് 128 അംഗങ്ങളെയും പ്രാദേശിക അസംബ്ലിയിലേക്ക് 256 അംഗങ്ങളെയുമാണ് തിരഞ്ഞെടുക്കുന്നത്. ഇതിൽ 275 അംഗ പാർലമെൻറ് അംഗങ്ങളിൽ 165അംഗങ്ങളെ മാത്രമേ നേരിട്ട് തെരഞ്ഞെടുക്കാറൂള്ളൂ. 110 അംഗങ്ങളെ ആനുപാതികമായാണ് തെരഞ്ഞെടുക്കുന്നത്. പാർലമെൻററി െതരഞ്ഞെടുപ്പിൽ 1663 സ്ഥാനാർഥികളും പ്രാദേശിക അസംബ്ലിയിലേക്ക് 2819 സ്ഥാനാർഥികളുമാണ് മത്സരരംഗത്തുള്ളത്. പാർലമെൻററി തെരഞ്ഞെടുപ്പ് നവംബർ 26 നും പ്രാദേശിക അസംബ്ലിയിലേക്ക് ഡിസംബർ ഏഴിനുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.