സൻആ: മനുഷ്യത്വത്തിെൻറ കണിക ബാക്കിയുള്ള ആരുടെയും കരളലിയിപ്പിക്കുന്ന ആ ചിത്രം ഇനിയൊരോർമ. ആഭ്യന്തര യുദ്ധം രൂക്ഷമായ യമനിലെ കൊടും പട്ടിണിയുടെ പ്രതീകമെന്നോണം അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രത്തിലെ ഏഴു വയസ്സുകാരി അമൽ ഹുസൈനാണ് കഴിഞ്ഞദിവസം ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായത്. കഴിഞ്ഞ ആഴ്ച ന്യൂയോർക് ടൈംസ് പത്രമാണ് അമലിെൻറ ചിത്രം പുറത്തുവിട്ടത്.
അക്ഷരാർഥത്തിൽ എല്ലും തോലും മാത്രമായ പെൺകുഞ്ഞിെൻറ ചിത്രം യമനിലെ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന കെടുതി മുഴുവൻ വിളിച്ചറിയിക്കുന്നതായിരുന്നു. ചിത്രം പുറത്തുവന്നതോടെ അന്താരാഷ്ട്ര തലത്തിൽതന്നെ അടിയന്തര ഇടപെടലിന് ആഹ്വാനമുണ്ടായി. എന്നാൽ, ലോകത്തിെൻറ പ്രാർഥനകൾ ബാക്കിയാക്കി അമൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. വടക്കൻ യമനിലെ അഭയാർഥി ക്യാമ്പിലാണ് മരണം സംഭവിച്ചത്. എെൻറ ഹൃദയം തകർന്നെന്ന് അമലിെൻറ മാതാവ് മർയം അലി മരണശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. തെൻറ മറ്റു മക്കൾക്കുകൂടി ഇൗ ഗതി വരുമെന്ന ആശങ്കയിലാണ് താനെന്നും നിസ്സഹായയായ ഇൗ മാതാവ് പറഞ്ഞു.
പുലിറ്റ്സർ പുരസ്കാര ജേതാവായ ടൈലർ ഹിക്സാണ് അമലിെൻറ ചിത്രം പകർത്തിയത്. അറബ് ലോകത്തെ ദരിദ്രരാജ്യങ്ങളിലൊന്നായ യമനിൽ 2014 സെപ്റ്റംബറിൽ ആരംഭിച്ച യുദ്ധം തുടരുകയാണ്. ഹൂതി വിമതരും സർക്കാറിനെ സഹായിക്കുന്ന സഖ്യസേനയും തമ്മിലാണ് ഏറ്റുമുട്ടൽ. ഇരുകൂട്ടർക്കും വിവിധ രാജ്യങ്ങളുടെ പിന്തുണയുമുണ്ട്. യുദ്ധം രാജ്യത്തിെൻറ പകുതിയോളം ജനങ്ങളെ കടുത്ത ക്ഷാമത്തിലേക്ക് തള്ളിവിട്ടതായി യു.എൻ നിരീക്ഷിക്കുകയും അന്താരാഷ്ട്ര സഹായത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.