കൊളംബോ: കൊളംബോ: ശ്രീലങ്കയിൽ രാഷ്ട്രീയ സംഘർഷത്തിൽ ഒരാൾ മരിക്കാനിടയായ സംഭവത്തിൽ മുൻ ശ്രീലങ്കൻ പെട്രോളിയം മന്ത്രിയും മുൻ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ അർജുന രണതുംഗ അറസ്റ്റിൽ. രണ്ടു സുരക്ഷാഭടന്മാരും അറസ്റ്റിലായിട്ടുണ്ട്.
ദെമത്തഗോഡയിലെ സിലോൺ പെട്രോളിയം കോർപറേഷൻ ഒാഫിസ് സന്ദർശിക്കാനെത്തിയ പെട്രോളിയം മന്ത്രി അർജുന രണതുംഗയെ മുൻ പ്രസിഡൻറ് മഹീന്ദ രാജപക്സയുടെ അനുയായികൾ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. രണതുംഗക്കെതിരെ ഒരുസംഘം ആളുകൾ മുദ്രാവാക്യവും മുഴക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് ആൾക്കൂട്ടത്തിനു നേരെ അംഗരക്ഷകർ വെടിവെക്കുകയായിരുന്നു.
സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലങ്കയിലെ രാഷ്ട്രീയ അട്ടിമറിക്കു ശേഷമുണ്ടായ ആദ്യ അക്രമമാണിതെന്നാണ് കരുതുന്നത്. സിരിസേന പുറത്താക്കിയ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ വിശ്വസ്തനാണ് രണതുംഗ. ’96ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന രണതുംഗ റനിൽ വിക്രമസിംഗെ മന്ത്രിസഭയിൽ പെട്രോളിയം മന്ത്രിയായിരുന്നു.
കഴിഞ്ഞദിവസം പ്രസിഡൻറ് െമെത്രിപാല സിരിസേന വിക്രമസിംഗെയെ പുറത്താക്കി മഹിന്ദ രാജപക്സയെ പൊടുന്നനെ പ്രധാനമന്ത്രിയാക്കുകയായിരുന്നു. ഇതോടെ രാജ്യത്ത് വീണ്ടും രാഷ്ട്രീയ അസ്ഥിരതയും സംഘർഷവും ഉടലെടുത്തു. നവംബർ 16 വരെ പാർലമെൻറ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. രാജപക്സ തിങ്കളാഴ്ച പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.