തീവ്രവാദം:​ പാകിസ്​താൻ അടിയന്തിര നടപടി സ്വീകരിക്കണം​ - ആസ്​ട്രേലിയ

കാൻബെറ: തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ പാകിസ്​താൻ ശക്​തമായ നടപടി സ്വീകരിക്കണമെന്ന്​ ആസ്​ട്രേലിയ. ജയ്​ശെ മുഹമ് മദ്​, ലശ്​കറെ ത്വയ്യിബ പോലുള്ള സംഘടനകൾക്കെതിരെ അടിയന്തിരമായി ശക്​തവും പ്രായോഗികവുമായ നടപടികൾ സ്വീകരിക്കണ ം. ഇരു സംഘടനകളും ഇന്ത്യയിൽ നിരവധി തീവ്രവാദ ആക്രമണങ്ങൾ നടത്തുകയും പാകിസ്​താനിൽ സ്വതന്ത്രമായി വിഹരിക്കുകയുമാണ്​ -ആസ്​ട്രേലിയൻ വിദേശ കാര്യമന്ത്രി മാരിസ്​ പെയ്​ൻ പ്രസ്​താവനയിൽ പറഞ്ഞു.

ഇത്തരം തീവ്രവാദി സംഘടനകളെ പ്രവർത്തിക്കാൻ പാകിസ്​താൻ അനുവദിക്കരുതെന്നും ആസ്​ട്രേലിയ ആവശ്യപ്പെട്ടു. ഫെബ്രുവരി 14ന്​ ജമ്മു കശ്മീരിലെ പുൽവാമയിൽ 40 ജവാൻമാർ കൊല്ലപ്പെട്ട തീവ്രവാദി ആക്രമണത്തി​​​​െൻറ ഉത്തരവാദിത്തം പാകിസ്​താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജയ്​ശെ മുഹമ്മദ്​ ഏറ്റെടുത്തിരുന്നു.

അതിനു തിരിച്ചടിയായി ഇന്ത്യ ഇന്ന്​ പാക്​ അധീന അശ്​മീരിലെ ജയ്​ശെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുകയും ചെയ്​തിരുന്നു. ഇൗ സംഭവങ്ങൾക്ക്​ പിന്നാലെയാണ്​ പാകിസ്​താന്​ ശക്​തമായ താക്കീതുമായി ആസ്​ട്രേലിയ രംഗത്തെത്തിയത്​.

Tags:    
News Summary - Australia, To Pak For "Urgent, Meaningful Action" -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.