മെൽബൺ: ഇസ്രായേലിലെ എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റാൻ ആസ്ട്രേലിയ ഒരുങ്ങുന്നു. പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആണ് ഇതേക്കുറിച്ച് സൂചന നൽകിയത്. പശ്ചിമേഷ്യൻ പ്രശ്നത്തിന് പരിഹാരം കാണാൻ ദ്വിരാഷ്ട്ര പരിഹാരഫോർമുലയെ പിന്തുണക്കുന്നുവെന്നും എന്നാൽ, എംബസി ജറൂസലമിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും മോറിസൺപറഞ്ഞു.
ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് എംബസി തെൽഅവീവിൽനിന്ന് മാറ്റിയതിനു പിന്നാലെയാണ് ആസ്ട്രേലിയയുടെ നീക്കം. ഇസ്രായേലിലെ മുൻ ആസ്ട്രേലിയൻ അംബാസഡറും ഇന്ത്യൻ വംശജനുമായ ദേവ് ശർമയാണ് ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവെച്ചതെന്നും മോറിസൺ വ്യക്തമാക്കി.
ഇൗയാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കൺസർവേറ്റിവ് ലിബറൽ പാർട്ടിയുടെ സ്ഥാനാർഥിയാണ് ശർമ. അതിനിടെ, ഫലസ്തീൻ അതോറിറ്റിയെ വികസ്വര രാജ്യമായി അംഗീകരിക്കാൻ യു.എൻ അവതരിപ്പിക്കുന്ന പ്രമേയത്തെ ആസ്ട്രേലിയ പിന്തുണക്കില്ല. ആസ്ട്രേലിയയുടെ നീക്കത്തിൽ ആശങ്ക പ്രകടിപ്പ ഇന്തോനേഷ്യ വ്യാപാരപങ്കാളിത്തം ഉപേക്ഷിക്കുമെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.