ലാഹോർ: ബലൂചിസ്താനിലെ ക്വറ്റയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. പൊലീസ് ഇൻസ്പെക്ടർ ജനറലിെൻറ ഒാഫീസിനു സമീപത്താണ് സ്ഫോടനം നടന്നത്. പൊലീസ് ഒാഫീസ്, സർക്കാർ ഒാഫീസുകൾ, വനിതാ കോളജ്, പട്ടാള ക്യാമ്പ് എന്നിവ സ്ഥിതിെചയ്യുന്ന ജിന്ന െചക്പോസ്റ്റിനടുത്താണ് സംഭവം.
ഒരു വാഹനത്തിലാണ് സ്േഫാടനമുണ്ടായതെന്ന് ദൃക്സാക്ഷി പറഞ്ഞു. പൊലീസും സുരക്ഷാ ഉേദ്യാഗസ്ഥരും സംഭവസ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപെത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് പൊലീസ് പരിശോധന തുടരുകയാണെന്ന് പ്രാദേശിക ചാനൽ റിപ്പോർട്ട് ചെയ്തു.
സ്ഫോടന ശബ്ദം സിറ്റിയിൽ ആകെ കേൾക്കാമായിരുന്നു. സമീപത്തെ െകട്ടിടങ്ങളിെല ജനൽ ചില്ലുകൾ തകർന്നു. വ്യക്തികളോ സംഘടനകളോ സ്ഫോടനത്തിെൻറ ഉത്തരവാദിത്തം ഏെറ്റടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.