കൊളംബോ: മദ്യം വാങ്ങുന്നതിനും മദ്യവ്യവസായത്തിൽ തൊഴിെലടുക്കുന്നതിനും വനിതകൾക്ക് വിലക്ക് പുനഃസ്ഥാപിച്ച് ശ്രീലങ്ക. 38 വർഷമായി നിലവിലുള്ള നിയമം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ധനമന്ത്രി പിൻവലിച്ചത് പ്രസിഡൻറ് മൈത്രിപാല സിരിസേനയാണ് പുനഃസ്ഥാപിച്ചത്.
സ്ത്രീകൾക്ക് അനുമതി നൽകി ഇറക്കിയ ധനമന്ത്രാലയത്തിെൻറ സർക്കുലർ പിൻവലിക്കാൻ പ്രസിഡൻറ് നിർദേശം നൽകി. 1979ലാണ് ആദ്യമായി രാജ്യത്ത് വനിതകൾക്ക് വിലക്ക് വരുന്നത്. നിരോധം നിലനിൽക്കെത്തന്നെ വനിതകൾ വ്യാപകമായി ഇൗ മേഖലയിൽ തൊഴിലെടുത്തിരുന്നു. ഇത് നിയമവിധേയമാക്കിയാണ് കഴിഞ്ഞ ദിവസം ധനമന്ത്രാലയം ഉത്തരവിറക്കിയത്. എന്നാൽ, രാജ്യത്തിെൻറ സാംസ്കാരിക പൈതൃകം കാക്കേണ്ടത് പ്രസിഡൻറിെൻറ ബാധ്യതയാണെന്ന് പറഞ്ഞാണ് വിലക്ക് വീണ്ടും നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.