ധാക്ക: മ്യാന്മറിൽ സൈന്യത്തിെൻറയും ബുദ്ധ തീവ്രവാദികളുടെയും നേതൃത്വത്തിൽ നടക്കുന്ന വംശീയ ഉന്മൂലനത്തെ തുടർന്ന് പലായനം ചെയ്ത റോഹിങ്ക്യൻ അഭയാർഥികളെ മുഴുവൻ രണ്ടു വർഷത്തിനകം മ്യാന്മറിൽ തിരിച്ചെത്തിക്കുമെന്ന് ബംഗ്ലാദേശ് സർക്കാർ. അതേസമയം, അഭയാർഥികളെ തിരിച്ചയക്കൽ എന്നു മുതൽ തുടങ്ങുമെന്ന് ബംഗ്ലാദേശ് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
മ്യാന്മറിലെ റാഖൈൻ മേഖലയിൽ 2016 ഒക്ടോബറിൽ തുടങ്ങി മാസങ്ങൾ നീണ്ടുനിന്ന വംശീയ ഉന്മൂലനത്തിെൻറ ഫലമായി ഏഴര ലക്ഷം പേരാണ് അതിർത്തി കടന്ന് ബംഗ്ലാദേശിലെത്തിയത്. അഭയാർഥികളെ തിരിച്ചയക്കുന്നതു സംബന്ധിച്ച് ബംഗ്ലാദേശ്-മ്യാന്മർ സർക്കാറുകൾ അടുത്തിടെ കരാർ ഒപ്പുവെച്ചിരുന്നു. അതേസമയം, മുൻകാലത്തെ സംഘർഷങ്ങളിൽ അതിർത്തി കടന്ന് ബംഗ്ലാദേശിലെത്തിയ രണ്ടു ലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികളുടെ തിരിച്ചുവരവിനെ കുറിച്ച് കരാർ പരാമർശിക്കുന്നില്ല.
തിരികെയെത്തുന്ന അഭയാർഥികളെ താമസിപ്പിക്കാനായി മ്യാന്മർ സർക്കാർ ക്യാമ്പുകൾ ഒരുക്കുന്നുണ്ട്. ഇതിെൻറ ഒന്നാം ഘട്ടം ഇൗ മാസാവസാനം തുറന്നുകൊടുക്കുമെന്ന് സർക്കാർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. റാഖൈനിലെ ഹ്ലാപേ ഖോങ്ങിൽ 30,000 പേർക്ക് താമസിക്കാൻ സൗകര്യമുള്ള ക്യാമ്പിെൻറ നിർമാണം പുരോഗമിക്കുകയാണ്. 125 ഏക്കർ സ്ഥലത്ത് 625 കെട്ടിടങ്ങളാണ് നിർമിക്കുക. ഒന്നാം ഘട്ടത്തിൽ 100 കെട്ടിടങ്ങൾ ഇൗ മാസം അവസാനേത്താടെ തുറന്നുകൊടുക്കാനാണ് തീരുമാനം. തിരികെയെത്തുന്ന അഭയാർഥികൾക്ക് താൽക്കാലിക സൗകര്യമെന്ന നിലക്കാണ് ക്യാെമ്പന്ന് മ്യാന്മർ സർക്കാർ അറിയിച്ചു.
അഭയാർഥികളെ തിരിച്ചയക്കുന്ന നടപടി ദിവസങ്ങൾക്കകം തുടങ്ങാനാവുമെന്ന് മ്യാന്മറിലെ ബംഗ്ലാേദശ് അംബാസഡർ മുഹമ്മദ് സുഫിയുർറഹ്മാൻ പറഞ്ഞു. സ്ത്രീകൾ, കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബങ്ങൾക്കായിരിക്കും തിരിച്ചയക്കുന്നതിൽ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സമ്മർദം ശക്തമായതിനെ തുടർന്നാണ് അഭയാർഥികളെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികൾ തുടങ്ങാൻ മ്യാന്മർ സർക്കാർ നിർബന്ധിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.