കോക്സസ് ബസാർ: അതിർത്തിയിലെ വിജനമായ തീരത്ത് ഒറ്റപ്പെട്ടുകിടക്കുന്ന ആറായിരത്തോളം റോഹിങ്ക്യൻ അഭയാർഥികളുടെ പുനരധിവാസം ചർച്ചചെയ്യാൻ ബംഗ്ലാദേശും മ്യാന്മറും. ഇരുരാജ്യങ്ങൾക്കുമിടയിലെ അതിർത്തിയിലാണ് ഇവർ കുടുങ്ങിക്കിടക്കുന്നത്. രാഖൈനിലെ സൈനിക അടിച്ചമർത്തലിനെ തുടർന്ന് ഏഴുലക്ഷത്തോളം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. അന്താരാഷ്ട്ര പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അവരെ തിരിച്ചെടുക്കാൻ മ്യാന്മർ നിർബന്ധിതമായിരുന്നു.
മുമ്പ് അനുഭവിച്ച കൊടുംപീഡനങ്ങളുടെ ഒാർമയിൽ ജന്മനാട്ടിലേക്ക് മടങ്ങിപ്പോവാൻ റോഹിങ്ക്യകൾ മടിക്കുകയാണ്. ആറായിരത്തോളം പേരെ തിരിച്ചയക്കാനാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചത്. മടങ്ങിപ്പോകാതെ ഇരുരാജ്യങ്ങൾക്കു മിടയിലെ തൊംപ്രു അതിർത്തിയിൽ കഴിയുന്ന ഇവരെ തിരികെ സ്വീകരിക്കണമെന്ന് യു.എൻ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിരുന്നു. ഇൗ കാര്യം ചർച്ചചെയ്യാനാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച നടത്തുന്നത്. കഴിഞ്ഞയാഴ്ച മ്യാന്മർ മന്ത്രി ഒാങ് സോ തൊംപ്രു സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.