ധാക്ക: മ്യാന്മറിൽ നിന്ന് കൂട്ടമായി ഒഴുകിയെത്തുന്ന റോഹിങ്ക്യകൾ രാജ്യത്തിെൻറ മറ്റുഭാഗങ്ങളിലേക്ക് കടക്കുന്നത് തടയാൻ നടപടികളുമായി ബംഗ്ലാദേശ്. നാലുലക്ഷത്തിലേറെ അഭയാർഥികൾ ബംഗ്ലാദേശ് അതിർത്തിയിലെത്തിയെന്നാണ് കണക്ക്.
എന്നാൽ അതിർത്തിയിൽ ഒരുക്കിയ താൽക്കാലിക സേങ്കതങ്ങളിൽ മടങ്ങിപ്പോകുന്നതുവരെ അവർക്ക് കഴിയാമെന്ന് ബംഗ്ലാദേശ് പൊലീസ് വ്യക്തമാക്കി. സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും വീടുകളിൽ റോഹിങ്ക്യൻ ജനത അഭയം തേടരുതെന്നും വിലക്കുണ്ട്. ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോകാനും അവർക്ക് അനുവാദമില്ല. രാജ്യത്തെ ബസ്, ലോറി ഡ്രൈവർമാരോടും റോഹിങ്ക്യകളെ വാഹനത്തിൽ കയറ്റരുതെന്ന് ശട്ടംകെട്ടിയിട്ടുണ്ട്. ബംഗ്ലാദേശിെൻറ മറ്റുഭാഗങ്ങളിലേക്ക് റോഹിങ്ക്യകൾ കടക്കുന്നത് തടയാനാണിത്.
റോഹിങ്ക്യകൾ മ്യാന്മറിലേക്കുതന്നെ മടങ്ങിപ്പോകണമെന്നാണ് ബംഗ്ലാദേശ് ആവശ്യപ്പെടുന്നത്. എന്നാൽ, തിരിച്ചുചെന്നാൽ സൈന്യത്തിെൻറ പീഡനം ഒാർത്ത് ഭൂരിഭാഗം റോഹിങ്ക്യകളും അതിനു തയാറാവുന്നില്ല. അതിർത്തിയിലെ അഭയാർഥിക്യാമ്പുകൾ സന്ദർശിച്ച പ്രധാനമന്ത്രി ശൈഖ് ഹസീന റോഹിങ്ക്യകളെ സ്വീകരിക്കാൻ അന്താരാഷ്ട്രസമൂഹം മ്യാന്മറിനുമേൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. നാലുലക്ഷത്തോളം അഭയാർഥികൾക്ക് 14,000ത്തോളം ടെൻറുകൾ നിർമിക്കുമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.