ബം​​ഗ്ലാ​ദേ​ശിൽ​ ബ്ലോ​ഗ​റു​ടെ കൊ​ല:  വ​ധ​ശി​ക്ഷ കോ​ട​തി ശ​രി​െ​വ​ച്ചു

ധാക്ക: 2013ൽ ബ്ലോഗറെ വധിച്ച സംഭവത്തിലെ രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിച്ച വിചാരണ കോടതി നടപടി ബംഗ്ലാദേശിലെ ഉന്നത കോടതി ശരിവെച്ചു. നിരോധിത അൻസാറുല്ല ബംഗ്ലാ ടീം എന്ന സംഘടനയുടെ പ്രവർത്തകരായ രണ്ടു പേരുടെ ശിക്ഷയാണ് ഹൈകോടതി ബെഞ്ച് ശരിവെച്ചത്. 2013 ഫെബ്രുവരിയിൽ അഹ്മദ് റാജിബ് ഹൈദർ എന്ന സെക്കുലർ േബ്ലാഗർ കൊല്ലപ്പെട്ട സംഭവത്തിലാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ നിരവധി ബ്ലോഗർമാർ രാജ്യത്ത് ആക്രമണങ്ങൾക്കിരയായിരുന്നു. േനാർത്ത് സൗത്ത് സർവകലാശാലയിലെ വിദ്യാർഥികളായിരുന്ന റിദ്വാനുൽ ആസാദ് റാണ, ഫൈസൽ ബിൻ നഇൗം എന്നിവർക്കാണ് നേരത്തേ വിചാരണകോടതി വധശിക്ഷ വിധിച്ചത്. അൽഖാഇദയുമായി ബന്ധം ആരോപിക്കപ്പെടുന്ന ബംഗ്ലാദേശിലെ തീവ്രവാദ ഗ്രൂപ്പാണ് എ.ബി.ടി എന്ന അൻസാറുല്ല ബംഗ്ലാ.
 

Tags:    
News Summary - Bangladesh upholds death sentences of two blogger killers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.