ഡമസ്കസ്: സിറിയയിൽ സ്ഥാനമൊഴിയണമെന്ന അന്താരാഷ്ട്ര സമ്മർദങ്ങളെല്ലാം അതിജീവിച്ച് അധികാരത്തിൽ തുടരുകയാണ് ബശ്ശാർ അൽ അസദ്. ആഭ്യന്തരയുദ്ധത്തിെൻറ ആദ്യകാലത്ത് വിമതരുടെ വിപ്ലവം വിജയം കണ്ടപ്പോൾ യമൻ, ഇൗജിപ്ത്, തുനീഷ്യ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ അധികാരം വിെട്ടാഴിഞ്ഞ ഏകാധിപതികളുടെ ഗതിയാകും ബശ്ശാറിേൻറതെന്ന് പലരും വിധിയെഴുതി. എന്നാൽ, തുടക്കത്തിലെ പരാക്രമങ്ങൾ അവസാനിപ്പിച്ച് വിമതർ ബശ്ശാർസൈന്യത്തിനുമുന്നിൽ ആയുധം വെച്ച് കീഴടങ്ങിയിരിക്കുന്നു. ഡമസ്കസിലെയും അലപ്പോയിലെയും ശക്തിേകന്ദ്രങ്ങൾ അവർക്ക് നഷ്ടപ്പെട്ടു. അധികാരത്തിൽ തുടരാൻ ബശ്ശാറിനെ സഹായിച്ച കാര്യങ്ങളെക്കുറിച്ച് വിലയിരുത്താം.
വിദേശ പിന്തുണ
2012 മധ്യം വരെ സിറിയൻ ആഭ്യന്തരയുദ്ധത്തിെൻറ കണക്കെടുപ്പിൽ വിമതരായിരുന്നു വിജയികൾ. സെൻട്രൽ ഡമസ്കസിൽ നടന്ന ബോംബ് സ്ഫോടനത്തിൽ പ്രതിരോധമന്ത്രിയും ബശ്ശാറിെൻറ സഹോദരീഭർത്താവുമായ ആസിഫ് ഷൗക്കത്തുൾപ്പെടെ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ കൊല്ലെപ്പടുകയുണ്ടായി. വിമതരുടെ വിജയം അന്തിമഘട്ടത്തോടടുക്കുന്ന സമയം. അപ്പോഴാണ് ബശ്ശാർ ഭരണകൂടത്തിന് പിന്തുണയുമായി ഇറാൻ രംഗത്തുവരുന്നത്. സിറിയൻ സൈനികർക്ക് വിദഗ്ധപരിശീലനം നൽകാൻ ഇറാൻ സൈനികരെ അയച്ചു. കരയുദ്ധത്തിലായിരുന്നു ഇറാെൻറ ശ്രദ്ധ. പിന്നീട് 2015ൽ ബശ്ശാറിന് പിന്തുണയുമായി വിമതർക്കെതിരെ റഷ്യ വ്യോമാക്രമണം തുടങ്ങിയതോടെ ബശ്ശാറിന് കാര്യങ്ങൾ കുേറക്കൂടി എളുപ്പമായി. അലപ്പോ ആയിരുന്നു റഷ്യയുടെ ആദ്യ ലക്ഷ്യം. റഷ്യൻ പിന്തുണയോടെ നിരന്തരമായ ആക്രമണങ്ങളിലൂടെ വിമതരെ അലപ്പോയിൽ നിന്ന് ഒാടിച്ചു. കിഴക്കൻ ഗൂതയായിരുന്നു അടുത്ത ഘട്ടം. സൈനികനീക്കം അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്.
ആഭ്യന്തര പിന്തുണ
പ്രതിഷേധങ്ങൾ കനക്കുേമ്പാഴും ബശ്ശാറിന് സ്വന്തം രാജ്യത്തുള്ളവർ പിന്തുണ നൽകി. അദ്ദേഹത്തിെൻറ അലവി സമുദായക്കാരായിരുന്നു പിന്തുണച്ചവരിൽ കൂടുതലും. ബശ്ശാറിെൻറ ഭരണകാലത്ത് സാമ്പത്തികസുസ്ഥിരത നേടിയ സുന്നിവിഭാഗക്കാരും തള്ളിപ്പറഞ്ഞില്ല.
വിമതസംഘടനകളുടെ വിഭജനം
ആഭ്യന്തരയുദ്ധത്തിെൻറ ആദ്യഘട്ടത്തിൽ ഫ്രീ സിറിയൻ ആർമി എന്ന പേരിൽ വിമതർ ഒന്നിച്ചു നിൽക്കുന്നതാണ് കണ്ടത്. പിന്നീടവ പല സംഘങ്ങളായി ശിഥിലമാകാൻ തുടങ്ങി. അതിനിടയിലാണ് െഎ.എസ് തീവ്രവാദികളുടെ രംഗപ്രവേശം. റഖ പോലുള്ള തന്ത്രപ്രധാന മേഖലകൾ വിമതരിൽ നിന്ന് െഎ.എസ് പിടിച്ചെടുത്തു. െഎ.എസിനെ തുരത്തിയെങ്കിലും റഖയിലെ ഏതാനും മേഖലകൾ മാത്രമേ വിമതർക്ക് തിരിച്ചുപിടിക്കാനായുള്ളൂ. അവശേഷിക്കുന്നത് കുർദുകളും സിറിയൻ സർക്കാറും കൈവശം വെച്ചു.
അന്താരാഷ്ട്ര നിലപാട്
തുർക്കി, സൗദി പോലുള്ള രാജ്യങ്ങൾ തത്ത്വത്തിൽ ബശ്ശാറിനെ എതിർത്തെങ്കിലും ഒരിക്കലും വെല്ലുവിളി ഉയർത്തിയില്ല. വിമതർ ആവർത്തിച്ച് അഭ്യർഥിച്ചിട്ടും യു.എസ് സൈനികനടപടിയിൽ നിന്ന് അകലം പാലിച്ചു. ലിബിയയിൽ മുഅമ്മർ ഗദ്ദാഫിയുടെ പതനം എളുപ്പമായത് യു.എസിെൻറ പിന്തുണയോടെയായിരുന്നു. അതുപോലെ സിറിയയിലും സാധ്യമാകുമെന്നാണ് കരുതിയത്. ആയുധങ്ങൾ വൻതോതിൽ ലഭിച്ചിട്ടും സിറിയൻ സർക്കാറിെൻറ വ്യോമാക്രമണങ്ങൾക്കുമുന്നിൽ പിടിച്ചുനിൽക്കാൻ വിമതർക്ക് കഴിഞ്ഞില്ല. െഎ.എസ് ഭീകരരുടെ കൈകളിലെത്തുമെന്ന് ഭയന്ന് യു.എസ് ആയുധൈകമാറ്റത്തിന് മുതിർന്നില്ല. യുദ്ധം മുറുകിയതോടെ പടിഞ്ഞാറൻരാജ്യങ്ങൾ ബശ്ശാറിനെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യം മറന്നു. 2017 ൽ യു.എസ് അംബാസഡർ നിക്കി ഹാലി തന്നെ ബശ്ശാറിനെ പുറത്താക്കുക എന്നത് യു.എസിെൻറ അന്തിമ ലക്ഷ്യമല്ലെന്നത് പരസ്യമാക്കി. രണ്ടുമാസം മുമ്പ് ബോറിസ് ജോൺസണും ഇക്കാര്യം ശരിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.