യു.എസ്​ പ്രതിരോധ ബില്ലിനെതിരെ ചൈന

ഷാങ്​ഹായ്​: അമേരിക്ക ഈയാഴ്​ച പാസാക്കിയ പ്രതിരോധ ബില്ലിനെതിരെ ചൈന. ഇത്​ ‘കൈകടത്തലാണെ’ന്ന്​ ചൈന ആരോപിച്ചു. യു.എസ്​ സെനറ്റാണ്​ വൻ ഭൂരിപക്ഷത്തിൽ ദേശീയ പ്രതിരോധ അനുമതി നിയമം (എൻ.ഡി.എ.എ) പാസാക്കിയത്​. ഇതിൽ കടുത്ത അസംതൃപ്​തി അറിയിക്കുന്നതായി ചൈന പീപ്​ൾ കോൺഗ്രസി​​െൻറ വിദേശകാര്യ സമിതി വക്താവ്​ യു വെൻസെ പറഞ്ഞു. ബില്ലിലെ തായ്​വാൻ, ഹോ​േങ്കാങ്​, ഉയ്​ഗൂർ പരാമർശങ്ങളാണ്​ ചൈനയെ ചൊടിപ്പിച്ചത്​. ഇത്​ തായ്​വാൻ മേഖലയിലെ സമാധാനവും സ്​ഥിരതയും ഇല്ലാതാക്കുമെന്ന്​ ചൈന ആരോപിച്ചു.

പുതിയ നിയമം, തായ്​വാനെ സൈനികമായി ബലപ്പെടുത്താൻ യു.എസ്​ ഭരണകൂടത്തിന്​ അനുമതി നൽകുന്നുണ്ട്​. സ്വയംഭരണ ദ്വീപായ തായ്​വാൻ തങ്ങളുടേതാണ്​ എന്നാണ്​ ബെയ്​ജിങ്​ വാദം. ഹോ​േങ്കാങ്ങിലെ ജനാധിപത്യ അനുകൂല പ്രക്ഷോഭങ്ങൾക്കുള്ള പിന്തുണയും ബിൽ പ്രഖ്യാപിക്കുന്നു. സിൻജ്യങ്ങിലെ ഉയ്​ഗൂർ മുസ്​ലിംകളോടുള്ള ചൈനയുടെ സമീപനത്തിൽ റിപ്പോർട്ട്​ തയാറാക്കുമെന്നും ബിൽ പറയുന്നു.

മറ്റു​ രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ജനാധിപത്യം, മനുഷ്യാവകാശം എന്നീ വ്യാജവാദങ്ങൾ ഉന്നയിച്ച്​ ഇടപെടാനാണ്​ അമേരിക്ക ശ്രമിക്കുന്നതെന്നും അത്​ ഒരിക്കലും വിജയിക്കില്ലെന്നും ചൈന വ്യക്തമാക്കി. നിയമം നടപ്പാക്കാൻ കോടികൾ മാറ്റിവെക്കുമെന്ന്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - Beijing hits out at Donald Trump over defence spending bill - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.