ബെയ്ജിങ്: ഒടുവിൽ സഖ്യകക്ഷിയായിരുന്ന ചൈനയും ഉത്തര കൊറിയയെ കൈയൊഴിഞ്ഞു. യു.എൻ ഉപരോധം നടപ്പിലാക്കുന്നതിെൻറ ഭാഗമായി ഉത്തര കൊറിയക്ക് പെട്രോളിയം ഉൽപന്നങ്ങൾ നൽകുന്നതിൽ ചൈന നിയന്ത്രണം വരുത്തുന്നു. ആണവ- മിസൈൽ പദ്ധതികൾ ഉപേക്ഷിക്കുന്നതിനു വേണ്ടി സമ്മർദം െചലുത്തുന്നതിെൻറ ഭാഗമായി ഉത്തര കൊറിയയിൽ നിന്നുള്ള തുണിത്തരങ്ങളുടെ ഇറക്കുമതി നിരോധിക്കാനും ലക്ഷ്യമുണ്ട്. ചൈനയുടെ വ്യാപാര മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്. ചൈനയുമായാണ് ഉത്തര കൊറിയയുടെ 90ശതമാനം വ്യാപാര ഇടപാടുകളും.
കൽക്കരി, ഇരുമ്പയിര്, കടൽവിഭവങ്ങൾ തുടങ്ങിയ ഉൽപന്നങ്ങളുടെ കയറ്റുമതി നിർത്തിവെക്കാനാണ് ചൈനയുടെ തീരുമാനം. ഇതോടെ ഉത്തര കൊറിയയുടെ വരുമാനത്തിൽ വ്യാപകമായ ഇടിവുണ്ടാകും. വരുമാനം കുറയുന്നതോടെ സ്വാഭാവികമായും ആ രാജ്യം ആണവപരീക്ഷണങ്ങളിൽ നിന്ന് പിൻമാറുമെന്നാണ് പൊതുധാരണ. കൊറിയയുെട പ്രധാന വ്യവസായ പങ്കാളിയും ഉൗർജ ദാതാക്കളും ചൈനയാണ്. ഒക്ടോബർ ഒന്നു മുതൽ ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങളുെട വിതരണത്തിൽ നിയന്ത്രണം കൊണ്ടുവരുമെന്നാണ് അറിയിപ്പ്. െഎക്യരാഷ്ട്രസഭയുെട നിരന്തര ആവശ്യം പരിഗണിച്ചാണ് ചൈനയുടെ നടപടി. കൊറിയയുടെ പ്രധാന സഖ്യകക്ഷിയും നയതന്ത്ര സംരക്ഷകരും ചൈനയായിരുന്നു.
തുണിത്തരങ്ങളുടെ ഇറക്കുമതി നിരോധനം ശനിയാഴ്ച മുതൽ പ്രാബല്യത്തിലാണ്. ആഗസ്റ്റിൽ ഉത്തര കൊറിയയുടെ ആണവപദ്ധതികളെ സഹായിക്കുന്നുവെന്നാരോപിച്ച് അഞ്ചു ചൈനീസ് കമ്പനികൾക്കും സിംഗപ്പൂരിൽ നിന്നുള്ള രണ്ട് ബിസിനസ് കമ്പനികൾക്കും ഒരു വ്യക്തിക്കും എതിരെ യു.എസ് ഉപരോധം ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.