ജറൂസലം: ഇസ്രായേൽ പൊതുതെരെഞ്ഞടുപ്പിൽ സാമാന്യം മെച്ചപ്പെട്ട പോളിങ്. ഭരണത്തുടർ ച്ച കൊതിക്കുന്ന ബിന്യമിൻ നെതന്യാഹുവും അട്ടിമറി സാധ്യത തേടുന്ന മുൻ സൈനിക മേധാവി ബെ ന്നി ഗാൻറ്സും പ്രതീക്ഷയിലാണ്. ഇരുവരുടെയും കക്ഷികൾക്ക് പുറമേ, 37 പാർട്ടികൾകൂടി മ ത്സരരംഗത്തുണ്ട്.
‘ബിബി’ക്ക് (നെതന്യാഹു) ഒരവസരം കൂടിയെന്ന മുദ്രാവാക്യവുമായാണ് ലിക്കുഡ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഏറെ അഴിമതി ആരോപണങ്ങൾ നേരിട്ട നെതന്യാഹുവിന് അതിജീവനത്തിന് വിജയം കൂടിയേ തീരൂ. നെതന്യാഹുവിെൻറ ഈ ദൗർബല്യത്തിലാണ് രാഷ്ട്രീയത്തിലെ പുതുമുഖമായ ബെന്നി ഗാൻറ്സ് ലക്ഷ്യം വെക്കുന്നത്.
ചൊവ്വാഴ്ച രാവിലെ ഏഴുമണിക്കാണ് പോളിങ് തുടങ്ങിയത്. രാത്രി 10 മണിവരെ തുടർന്നു. 10,720 പോളിങ് സ്റ്റേഷനുകളാണ് രാജ്യത്ത് ഒരുക്കിയിരുന്നത്. വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലമിലെയും അനധികൃത കുടിേയറ്റക്കാർ ഉൾപ്പെടെ 63 ലക്ഷം വോട്ടർമാരാണുള്ളത്. എന്നാൽ, ഇസ്രായേലി അധിനിവേശത്തിന് കീഴിൽ വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറുസലം, ഗസ്സ എന്നിവിടങ്ങളിൽ കഴിയുന്ന 48 ലക്ഷത്തോളം വരുന്ന ഫലസ്തീനികൾക്ക് വോട്ടവകാശമില്ല.
120 അംഗ പാർലമെൻറിൽ ഭൂരിപക്ഷം നേടാൻ 61 സീറ്റുകൾ വേണം. ഇസ്രായേലിെൻറ ചരിത്രത്തിൽ ഒരുപാർട്ടിയും ഒറ്റക്ക് ഈ സംഖ്യയിൽ എത്തിയിട്ടില്ല. ഇത്തവണയും ഒരു പാർട്ടിയും ഇത്രയും സീറ്റുകൾ നേടാൻ സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.