ഇസ്ലാമബാദ്: പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ തഹ്രീകെ ഇൻസാഫ് പാർട്ടിയിൽ ചുരുങ ്ങിയത് മൂന്ന് മന്ത്രിമാരെങ്കിലും നിരോധിത ഭീകര സംഘടനകളുമായി ബന്ധം പുലര്ത്തുന്നുണ് ടെന്ന് പാകിസ്താന് പീപ്ള്‍സ് പാര്‍ട്ടി ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ ബിലാവല്‍ ഭുട്ടോ ആരോപിച്ചു.
അവരുടെ പേര് ഇപ്പോൾ വെളിപ്പെടുത്തില്ല. എന്നാൽ ഇംറാൻ സർക്കാർ നടപടി സ്വീകരിക്കാത്ത പക്ഷം മന്ത്രിമാരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
തെൻറ മാതാവിനെയും പിതാവിനെയും ശിക്ഷിച്ച പാകിസ്താന് സര്‍ക്കാര്‍ വിദേശ രാജ്യത്ത് ആക്രമണങ്ങള്‍ അഴിച്ചുവിടുകയും കുട്ടികളെ കൊല്ലുകയും ചെയ്ത സംഘങ്ങള്‍ക്ക് നേരെ നടപടിയെടുക്കുന്നില്ലെന്നും ബിലാവൽ കുറ്റപ്പെടുത്തി.
പാകിസ്താൻ താവളമാക്കിയിരിക്കുന്ന തീവ്രവാദികള്ക്കെങ്ങനെയാണ് മറ്റ് രാജ്യങ്ങളെ ആക്രമിക്കാന്‍ സാധിക്കുന്നതെന്ന് ബിലാവല്‍ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.