കാബൂൾ: കിഴക്കൻ അഫ്ഗാനിസ്താനിലെ പള്ളിയിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 62 പേർ കൊല്ലപ് പെട്ടു. സ്ഫോടനത്തിൽ പള്ളിയുടെ മേൽക്കൂര തകർന്ന് നിലംപതിച്ചിരുന്നു. 36 പേർക്ക് പരിക്കേറ്റതായും നാംഗർഹർ പ്രവിശ്യാ അധികൃതർ അറിയിച്ചു.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കിഴക്കൻ അഫ്ഗാനിസ്താനിൽ താലിബാനും ഐ.എസ് ഗ്രൂപ്പുകളും ഒരുപോലെ സജീവമാണ്. ചാവേർ ആക്രമണമാണോ നടന്നതെന്ന് വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.
ആഭ്യന്തര കലാപങ്ങളിൽ കൊല്ലപ്പെടുന്ന അഫ്ഗാൻ പൗരന്മാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ വർഷം സെപ്റ്റംബർ വരെ 2563 പൗരന്മാരാണ് അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.