ജലാലാബാദ്: അഫ്ഗാനിസ്താനിലെ ഗങ്കർഹാർ പ്രവിശ്യയിൽ സംസ്കാരച്ചടങ്ങിനിടെയുണ്ടായ ചാവേർ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 14 പേർക്ക് പരിേക്കറ്റു. പ്രവിശ്യ തലസ്ഥാനമായ ജലാലാബാദിന് സമീപം ബെഹ്സൂദ് ജില്ലയിലാണ് സിവിലിയന്മാരെ ഉന്നംവെച്ച് ആക്രമണമുണ്ടായത്. സംഭവത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അസ്ക മിന ജില്ല മുൻ ഗവർണറുടെ സംസ്കാരച്ചടങ്ങ് നടക്കുന്നതിനിടെയാണ് ചാവേർ പൊട്ടിത്തെറിച്ചത്. പ്രായമേറിയവരാണ് കൂടുതലും മരിച്ചതെന്നാണ് റിപ്പോർട്ട്. ആക്രമണം നടന്ന സ്ഥലത്ത് മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ചുനിൽകുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താലിബാനോ െഎ.എസോ ആവാം ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ഇൗ പ്രവിശ്യയിൽ െഎ.എസിന് സ്വാധീനമുള്ളതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഡിസംബറിൽ മാത്രം െഎ.എസ് അഫ്ഗാനിൽ മൂന്നിലേറെ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. രാജ്യത്തെ സുരക്ഷ സംവിധാനങ്ങളെയാണ് പ്രധാനമായും ഭീകരർ ലക്ഷ്യംവെക്കുന്നത്. പലസംഭവങ്ങളിലും സാധാരണക്കാർക്കാണ് കൂടുതലായി ജീവൻ നഷ്ടപ്പെട്ടത്. 2001ൽ യു.എസ് അധിനിവേശം രാജ്യത്ത് ആരംഭിച്ചതിനു ശേഷം ഏറ്റവും കൂടുതൽ സിവിലിയന്മാൻ കൊല്ലപ്പെട്ട വർഷങ്ങളിലൊന്നാണ് 2017. ആദ്യ ഒമ്പതു മാസങ്ങളിൽ ഏട്ടായിരത്തിലേറെ പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.