പെഷാവർ: പാകിസ്താനിലെ സ്വാത് താഴ്വരയിൽ സൈനിക ക്യാമ്പിനുനേരെയുണ്ടായ ചാവേറാക്രമണത്തിൽ സേന തലവൻ ഉൾെപ്പടെ 11 സൈനികർ കൊല്ലപ്പെട്ടു. ബേസ് ക്യാമ്പിനു പുറത്ത് വോളിബാൾ കളിക്കുകയായിരുന്ന സൈനികരുടെ അടുത്ത് നുഴഞ്ഞുകയറിയെത്തിയ ഭീകരൻ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റു. പാക് താലിബാൻ ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തു.
താലിബാൻ ഇതിനുമുമ്പ് 2013 ജനുവരിയിൽ തീർഥാടനകേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത്തരം ഭീരുത്വപരമായ ആക്രമണങ്ങളിലൂടെ പാകിസ്താനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ദൗത്യങ്ങളിൽനിന്ന് പിന്തിരിപ്പിക്കാനാവില്ലെന്നും ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും പാക് പ്രധാനമന്ത്രി ശാഹിദ് കഖാൻ അബ്ബാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.