ഫനൊംപെൻ: കംബോഡിയയിൽ പ്രതിപക്ഷനേതാവ് കെം സോഖയുടെ വീട്ടുതടങ്കൽ കോടതി നീക്കി. രാജ്യദ്രോഹക്കുറ്റം ചുമത്തി 2017ൽ അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ ഒരുവർഷമായി കോടതി നിരീക്ഷണത്തിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
എന്നാൽ, രാഷ്ട്രീയപ്രവർത്തനത്തിനും രാജ്യത്തിനു പുറത്തേക്കു സഞ്ചരിക്കുന്നതിനും ഏർപ്പെടുത്തിയ വിലക്ക് നീക്കിയിട്ടില്ല. രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി 118 പ്രതിപക്ഷ അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയപ്രവർത്തനവും വിലക്കി. കെം സോഖയുടെ അറസ്റ്റിനെ തുടർന്ന് ആക്ടിങ് പ്രതിപക്ഷനേതാവ് വിദേശത്ത് അഭയംതേടിയ സാം റെയ്ൻസി നാട്ടിലേക്കു മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് മോചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.