19 ഭി​ന്ന​ശേ​ഷി​ക്കാ​രെ കൊ​ന്ന​യാ​ൾ​ക്ക്​ വ​ധ​ശി​ക്ഷ


യോ​കോ​ഹാ​മ: അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ 19 ഭി​ന്ന​ശേ​ഷി​ക്കാ​രെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ​യാ​ൾ​ക്ക്​ ജ​പ്പാ​നി​ൽ വ​ധ​ശി​ക്ഷ. ടോ​ക്യോ​ക്ക്​ സ​മീ​പ​മു​ള്ള സ​ഗ​മി​ഹ​ര അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യ സ​തോ​ഷി യു​മാ​റ്റ്​​സു (30) ആ​ണ്​​ രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ​ത്.

കു​റ്റ​കൃ​ത്യം ഇ​യാ​ൾ നി​ഷേ​ധി​ച്ചി​രു​ന്നി​ല്ല. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്ക്​ ജീ​വി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നും സ​മൂ​ഹ​ത്തി​നു​വേ​ണ്ടി​യാ​ണ്​ താ​നി​ത്​ ചെ​യ്​​ത​തെ​ന്നും പി​ന്നീ​ട്​ പ്രാ​ദേ​ശി​ക പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം, ക​ഞ്ചാ​വ്​ ഉ​പ​യോ​ഗം​മൂ​ലം മാ​ന​സി​ക ​അ​സ്വാ​സ്​​ഥ്യ​മു​ള്ള​പ്പോ​ഴാ​ണ്​ കൃ​ത്യം ന​ട​ത്തി​യ​തെ​ന്നും അ​തി​നാ​ൽ പ്ര​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നും ഇ​യാ​ളു​ടെ വ​ക്കീ​ൽ വാ​ദി​ച്ചി​രു​ന്നു. ഇ​തു ത​ള്ളി​ക്ക​ള​ഞ്ഞ യോ​കോ​ഹാ​മ ജി​ല്ല കോ​ട​തി, തി​ങ്ക​ളാ​ഴ്​​ച പ്ര​തി​ക്ക്​ വ​ധ​ശി​ക്ഷ വി​ധി​ച്ചു. 2016 ജൂ​ലൈ 26നാ​യി​രു​ന്നു സം​ഭ​വം.

Tags:    
News Summary - capital punishment for mass murderer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.