ഡമസ്കസ്: സിറിയയിലെ ഇദ്ലിബിൽ കാർ ബോംബാക്രമണത്തിൽ 10 സിവിലിയന്മാർ കൊല്ലപ്പെടുകയും 30ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കു പടിഞ്ഞാറൻ സിറിയയിലെ പ്രതിപക്ഷ സായുധ വിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള നഗരമാണ് ഇദ്ലിബ്.
നഗരത്തിെല ചന്തയിലാണ് ആക്രമണമുണ്ടായതെന്ന് ബ്രിട്ടൻ ആസ്ഥാനമായ സിറിയൻ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതിനിടെ, കഴിഞ്ഞ ദിവസം സിറിയയിലെ ബശ്ശാർ ഭരണകൂടം 672 തടവുകാരെ മോചിപ്പിച്ചു. ഇൗദുൽ ഫിത്ർ ആഘോഷത്തിന് മുന്നോടിയായാണ് രാഷ്ട്രീയ തടവുകാരടക്കമുള്ളവരെ മോചിപ്പിച്ചത്.
ഡമസ്കസിലെ ജയിലിൽ നിന്നാണ് കൂടുതൽ പേരെയും മോചിപ്പിച്ചത്. ഇവരിൽ 91 പേർ സ്ത്രീകളാണ്. നേരത്തേ വഴിതെറ്റി നടന്നവർക്ക് ശരിയായ ജീവിതം നയിക്കാനുള്ള അവസരമൊരുക്കുകയാണ് ജയിൽ മോചനത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് സിറിയൻ നീതിന്യായ മന്ത്രി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.