മെൽബൺ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ആസ്ത്രേലിയന്‍ കത്തോലിക്ക സഭയിലെ മുതിര്‍ന്ന ആര്‍ച്ച് ബിഷപ്പും, വത്തിക്കാന്‍ സാമ്പത്തികകാര്യ ഉപദേഷ്ടാവുമായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ(77) ആറ് വർ ഷം തടവിന് ശിക്ഷിച്ചു. വിക്ടോറിയന്‍ കൗണ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് ആഴ്ചകൾ നീണ്ട രഹസ്യ വിചാരണക്ക് ശേഷമാണ് ശിക്ഷാവിധി.
1996ല്‍ മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നതാണ് പെല്ലിനെതിരായ കേസ്. സെൻറ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം പതിമൂന്ന് വയസ്സുള്ള രണ്ട് ആൺകുട്ടികളെ പള്ളിമേടയിലേക്ക് വിളിച്ചുവരുത്തി പെല്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പീഡനത്തിനിരയായ കുട്ടികളില്‍ ഒരാള്‍ പെല്ലിനെതിരെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. മറ്റൊരാള്‍ 2014ല്‍ അപകടത്തില്‍ മരിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയ 2018 ഡിസംബര്‍ 11ലെ കോടതി വിധിക്കെതിരെ പെല്‍ വിക്ടോറിയന്‍ കൗണ്ടി കോടതിയിൽ നല്‍കിയ അപ്പീൽ തള്ളി. വത്തിക്കാനില്‍ പോപ്പിെൻറ ഉപദേഷ്ടാവും ട്രഷററും ആയിരുന്നു ജോര്‍ജ് പെല്‍. കുറ്റവാളിയെന്ന വിധി വന്നതോടെ കർദിനാളിനെ എല്ലാ പദവികളിൽ നിന്നും പുറത്താക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.