ഷി ജിൻ പിങ്ങിനെതിരെ പാരഡി; ചൈനയിൽ എച്ച്​.ബി.ഒക്ക്​ നിരോധനം

ബെയ്​ജിങ്​: പ്രസിഡൻറ്​​ ഷി ജിൻ പിങ്ങിനെ പരിഹസിച്ച്​ പാരഡി പരിപാടി സംപ്രേഷണം ചെയ്​തതിനെ തുടർന്ന്​ എച്ച്​.ബി.ഒ ചാനലി​​​െൻറ വെബ്​സൈറ്റിന്​ ​ൈചനയിൽ നിരോധനം. ജോൺ ഒലിവർ അവതരിപ്പിച്ച പരിപാടിയാണ്​ ചൈനയെ ചൊടിപ്പിച്ചത്​. 

ഷി ജിൻ പിങ്​ ആയിരക്കണക്കിനാളുക​െള തടവിലാക്കിയതായി ധ്വനിപ്പിക്കുന്ന ഭാഗങ്ങൾ പാരഡി പരിപാടിയിൽ കടന്നുകൂടിയതാണ്​ ചാനലിന്​ വിനയായത്​. സിംഗപ്പൂരിൽനിന്ന്​ സംപ്രേഷണം ചെയ്യുന്ന എച്ച്​.ബി.ഒ ഏഷ്യയും നി​േരാധനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്​. തിങ്കളാഴ്​ച മുതൽ ഇവയൊന്നും ലഭ്യമല്ലെന്നാണ്​ റിപ്പോർട്ട്​. എന്നാൽ, സംഭവത്തിൽ എച്ച്​.ബി.ഒ അധികൃതർ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - China blocks HBO after John Oliver parody of Xi Jinping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.