ബെയ്ജിങ്: ആധുനിക ചൈനയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായൊരു രാഷ്ട്രീയ വികാസത്തിനാണ് ഞായറാഴ്ച ലോകം സാക്ഷിയായത്. ഷി ജിൻപിങ് എന്ന ചൈനീസ് പ്രസിഡൻറ് ഇനി ലോകത്തെ ഏകാധിപതികളുടെ പട്ടികയിലേക്ക് പതിയെ കടന്നുകയറും. ഏക പാർട്ടി ജനാധിപത്യമെന്ന കമ്യൂണിസ്റ്റ് സമ്പ്രദായം പിന്തുടർന്നുവന്ന ചൈന ഇനി ഷി എന്ന ‘ഏകാധിപതി’ക്ക് കീഴിലാകും. പീപ്പിൾസ് റിപ്പബ്ലിക് ഒാഫ് ചൈനയുടെ സ്ഥാപകൻ മാവോ േസ തൂങ്ങിനുശേഷം ചോദ്യം ചെയ്യാനാവാത്ത നേതൃത്വമായി ഷി മാറിക്കഴിഞ്ഞിരിക്കുന്നു. പാർലെമൻറിൽ ഇന്നലെ നടന്ന വോെട്ടടുപ്പിലും പാർട്ടിയുടെ ഉന്നതയോഗങ്ങളിലുമൊന്നും ഷിക്കെതിരെ പ്രസക്തമായ എതിർപ്പുകളൊന്നും ഉയർന്നില്ല. മാവോയുടെ ചൈനയിൽനിന്ന് ഷിയുടെ ചൈനയിലേക്ക് മാറുേമ്പാൾ എന്തെല്ലാം മാറ്റങ്ങൾ രൂപപ്പെടുമെന്ന് കണ്ടറിയേണ്ടിവരും.
ചൈനയിലെ മൂന്ന് സുപ്രധാന അധികാര സ്ഥാപനങ്ങളായ പാർട്ടി, സർക്കാർ, സൈന്യം എന്നിവയുടെയെല്ലാം തലപ്പത്ത് 64കാരനായ ഷിയാണ് ഇപ്പോൾ. കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് ചൈനയുടെ ജനറൽ സെക്രട്ടറി, പീപ്പിൾസ് റിപ്പബ്ലിക് ഒാഫ് ചൈനയുടെ പ്രസിഡൻറ്, സെൻട്രൽ മിലിറ്ററി കമീഷൻ ചെയർമാർ എന്നീ സുപ്രധാന സ്ഥാനങ്ങൾ ഇദ്ദേഹത്തിെൻറ കൈയിലാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ ഷി ഷോങ്സന്നിെൻറ മകനായാണ് ഷി ജിൻപിങ് ജനിച്ചത്. മാവോയുമായുള്ള അകൽച്ചയെ തുടർന്ന് പിതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇതുകാരണം ഷി കുടുംബത്തിന് പീഡനങ്ങൾ സഹിക്കേണ്ടിവന്നു. മാവോയുടെ സാംസ്കാരിക വിപ്ലവകാലം ഷിക്ക് കാഠിന്യങ്ങളുടെ കാലമായിരുന്നു. ചൈനയിലെ വിദൂര ഗ്രാമങ്ങളിലൊന്നിൽ കഠിനാധ്വാനത്തിനായി ഷി നിയമിക്കപ്പെട്ടത് ഇക്കാലത്താണ്. പിതാവിെൻറ പാരമ്പര്യത്തിൽ നിന്നുള്ള ആളായതിനാൽ പാർട്ടിയിൽ ആദ്യകാലത്ത് അംഗത്വം ലഭിക്കുന്നതിനും പ്രയാസമനുഭവിച്ചു. 1974ൽ പാർട്ടി അംഗത്വം നേടിയ ഷി പടിപടിയായാണ് പാർട്ടിയിൽ വളർന്നുപന്തലിച്ചത്.
ലോക്കൽ സെക്രട്ടറി സ്ഥാനം മുതൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും ഷി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1999ൽ ഫുജിയാനിൽ ഗവർണർ ആയതുമുതലാണ് അധികാരസ്ഥാനങ്ങളിലേക്കുള്ള വളർച്ച വേഗത്തിലായത്. പിന്നീട് 2002ൽ സെജിയാങ് പ്രവശ്യയിൽ പാർട്ടി സെക്രട്ടറിയായി. 2007ലാണ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്കും കേന്ദ്ര സെക്രേട്ടറിയറ്റിലേക്കും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 2008 മുതൽ ഷി വൈസ് പ്രസിഡൻറായും സൈന്യത്തിെൻറ വൈസ് ചെയർമാനായും നിയമിക്കപ്പെട്ടു. 2012 നവംബറിൽ ഹുജിൻറാഒാക്കുശേഷം പ്രസിഡൻറ് പദവിയും മറ്റ് ഉന്നത പദവിയും ഇദ്ദേഹത്തെ തേടിയെത്തി. പാർട്ടിയിലും ഭരണത്തിലും വലിയ മാറ്റങ്ങൾക്ക് ഷി തുടക്കം കുറിക്കുകയുണ്ടായി. പാർട്ടി അച്ചടക്കത്തിെൻറ കാര്യത്തിൽ കർക്കശ നിലപാടുള്ള ഷി, ആഭ്യന്തര െഎക്യം നിലനിർത്തുന്നതിൽ വിജയിച്ചു.
പതിയെപ്പതിയെ പാർട്ടിയിൽ തനിക്കെതിരായ ശബ്ദങ്ങളെല്ലാം അദ്ദേഹം ഇല്ലാതാക്കി. സാമ്പത്തിക രംഗത്തും മാറ്റങ്ങൾക്ക് തുടക്കം കുറിച്ച അദ്ദേഹം, അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. ചൈനയുടെ സ്വാധീനം ലോകത്ത് വ്യാപിപ്പിക്കുന്നതിൽ ഷിയുടെ വിദേശനയം വിജയിച്ചു. സൈനികമായും സാമ്പത്തികമായും ലോകത്തെ മുൻനിര രാജ്യമായി ചൈനയെ നിലനിർത്തിയ പരിഷ്കാരങ്ങൾ നടപ്പാക്കാനും ഭരണകാലത്ത് ഷിക്ക് സാധ്യമായി. ഇതെല്ലാം ചേർന്നാണ് ചോദ്യംചെയ്യനാവാത്ത നേതൃത്വമായി ഷി ഉയർന്നുവന്നത്.
പ്രശസ്ത ചൈനീസ് ഗായികയായ പെൻങ് ലിയുവാനിനെയാണ് ഷി വിവാഹം ചെയ്തത്. ഇവർക്ക് ഷി മിങ്സെ എന്ന മകളുമുണ്ട്. ഭാര്യയും മകളും രാഷ്ട്രീയത്തിൽ സജീവമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.