ബെയ്ജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മണ്ണിടിച്ചിലിൽ 140ലേറെ പേരെ കാണാതായി. പർവതഭാഗം തകർന്ന് വീണ് ഒരു ഗ്രാമത്തിലെ 40ലേറെ വീടുകൾ പൂർണമായും മണ്ണിനടിയിലായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കരിങ്കൽകൂനകൾക്കടിയിൽ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിച്ചുവരുകയാണ്. കൂറ്റൻ കല്ലുകളാണ് മുകളിൽ നിന്ന് വീടുകൾക്കുമേൽ പതിച്ചിരിക്കുന്നത്. ദിവസങ്ങളായി ഇൗ പ്രദേശത്ത് കനത്ത മഴ ലഭിക്കുന്നുണ്ട്. ഇതിെൻറ തുടർച്ചയായാണ് മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്തേക്കുള്ള എല്ലാ റോഡുവഴികളും അധികൃതർ അടച്ചിരിക്കുകയാണ്. പ്രവിശ്യാഭരണകൂടത്തിെൻറ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
കൂറ്റൻ കല്ലുകൾക്കിടയിൽ നിന്ന് സ്ത്രീയെയും കുട്ടിയെയും മാത്രമാണ് ഇതിനകം രക്ഷിക്കാനായത്. കൂറ്റൻപാറക്കൂട്ടങ്ങൾ വന്നടിഞ്ഞ് പ്രദേശത്തെ നദി രണ്ട് കിലോമീറ്റർ ദൂരത്തിൽ തടസ്സപ്പെട്ടു. ചൈനയിൽ വിനോദ സഞ്ചാരത്തിന് അറിയപ്പെട്ട പ്രദേശത്താണ് ദുരന്തമുണ്ടായിരിക്കുന്നത്. എന്നാൽ, വിദേശികൾ അപകടത്തിൽപെട്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.