ബെയ്ജിങ്: ഇന്ത്യ- ചൈന ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ തയാറാെണന്ന് ചൈന. പത്താൻകോട്ട് ഭീകരാക്രമണത്തിെൻറ സൂത്രധാരനും ജയ്ശെ മുഹമ്മദിെൻറ തലവനുമായ മസ്ഉൗദ് അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയിൽ പെടുത്താനുള്ള നീക്കം നാലാം തവണയും തടഞ്ഞ ശേഷമാണ് ചൈനയുടെ പുതിയ പ്രഖ്യാപനം.
ഇന്ത്യയുമായുള്ള ബന്ധത്തെ വളരെ പ്രധാനപ്പെട്ടതായാണ് ചൈന കാണുന്നതെന്ന് വിദേശകാര്യ സഹമന്ത്രി ഷെൻ സിയാദോങ് മാധ്യമങ്ങളോട് പറഞ്ഞു. ചൈനയുടെ പ്രധാനപ്പെട്ട അയൽക്കാരാണ് ഇന്ത്യ. അയൽ രാജ്യങ്ങളുമായി ബന്ധം മെച്ചെപ്പടുത്താൻ ചൈന പദ്ധതിയിടുന്നുണ്ടെന്നും ഷെൻ അറിയിച്ചു.
രക്ഷാസമിതിയിൽ യു.എസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്തണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം ചൈന വീറ്റോ ചെയ്യുകയായിരുന്നു. നാലാംതവണയാണ് ഇൗ വിഷയത്തിൽ ചൈന വീറ്റോ അധികാരം പ്രയോഗിക്കുന്നത്. മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്താനുള്ള നീക്കം ശുദ്ധ വിഡ്ഢിത്തമാണെന്ന് ആരോപിച്ചാണ് നീക്കത്തെ ചൈന വീറ്റോ ചെയ്തത്. മസ്ഉൗദിനെ യു.എൻ കരിമ്പട്ടികയിൽ പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം 15അംഗങ്ങളുള്ള രക്ഷാ സമിതിയിൽ ചൈന മാത്രമായിരുന്നു തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.