മ​സ്​​ഊ​ദി​നെ ഭീ​ക​ര​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ൽ: പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കുമെ​ന്ന്​ ചൈ​ന

ബെ​യ്​​ജി​ങ്​: പാ​ക്​ ഭീ​ക​ര​സം​ഘ​ട​ന ജ​യ്​​ശെ മു​ഹ​മ്മ​ദ്​ ത​ല​വ​ൻ മ​സ്​​ഊ​ദ്​ അ​സ്​​ഹ​റി​നെ ഭീ​ക​ര​പ്പ​ ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച പ്ര​ശ്​​ന​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്നും വലിയ പു ​രോ​ഗ​തി​യു​​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ചൈ​ന. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ട​ൻ​ത​ന്നെ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​ക ു​മെ​ന്നു ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ഗെ​ങ് ഷു​വാ​ങ് അ​റി​യി​ച്ചു.

ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്ങും പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ​ഖാ​നും ത​മ്മി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​ക്കു ശേ​ഷ​മാ​ണ്​ ചൈ​ന​യു​ടെ നി​ല​പാ​ടു മാ​റ്റം. മ​സ്​​ഉൗ​ദി​നെ ഭീ​ക​ര​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന്​ ​െഎ​ക്യ​രാ​ഷ്​​്ട്ര​സ​ഭ​യി​ൽ ത​ട​സ്സം നി​ൽ​ക്കു​ന്ന​ത്​ ചൈ​ന​യാ​ണ്. ബ്രി​ട്ട​​​​െൻറ​യും യു.​എ​സി​​​​െൻറ​യും പി​ന്തു​ണ​യോ​ടെ ഫ്രാ​ൻ​സ്​ ആ​ണ്​ ഏ​റ്റ​വും ഒ​ടു​വി​ൽ മ​സ്​​ഉൗ​ദി​നെ ഭീ​ക​ര​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ യു.​എ​ന്നി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. സാ​​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ്​ അ​തും ചൈ​ന ​പ്ര​മേ​യം അം​ഗീ​ക​രി​ക്കു​ന്ന​ത്​ നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ യു.​എ​ന്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക. മു​മ്പ് നാ​ലു ത​വ​ണ മ​സ്​​ഉൗ​ദി​നെ ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം വീ​റ്റോ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ചൈ​ന ത​ട​ഞ്ഞി​രു​ന്നു.

Tags:    
News Summary - China says ‘positive progress’ on issue of UN listing Masood Azhar as terrorist- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.