ബെയ്ജിങ്: മുൻ സൈനിക മേധാവി ജന. ഫാങ് ഫെങ്കുയിയെ (67) ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് പുറത്താക്കി. ഫെങ്കുയിക്കെതിരായ അഴിമതിക്കേസ് സൈനിക കോടതിക്ക് കൈമാറുമെന്ന് ദേശീയ പത്രം റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞവർഷമാണ് ഫാങ് വിരമിച്ചത്. സെൻട്രൽ മിലിട്ടറി കമീഷൻ (സി.എം.സി) മേധാവിയുമായിരുന്നു. ഇപ്പോഴത് പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ ചുമതലയിലാണ്. ചൈനീസ് സായുധസേന ഹൈകമാൻഡാണ് സി.എം.സി. കഴിഞ്ഞ നവംബറിൽ ആത്മഹത്യക്ക് ശ്രമിച്ച സി.എം.സിയുടെ പൊളിറ്റിക്കൽ വർക് ഡിപ്പാർട്മെൻറ് മുൻ മേധാവിയായിരുന്ന ഴാങ് യാങ്ങിനെയും പാർട്ടി പുറത്താക്കിയിട്ടുണ്ട്.
ഇദ്ദേഹത്തിെൻറ സ്വത്തുവകകളും കണ്ടുകെട്ടി. ഷി ജിൻപിങ് 2013ൽ തുടങ്ങിയ അഴിമതിവിരുദ്ധ കാമ്പയിനിൽ ശിക്ഷിക്കപ്പെടുന്ന ഒടുവിലത്തെ ഉന്നതതല നേതാവാണ് ഫാങ്. ഇതുവരെ 50 ഉന്നതരാണ് അഴികൾക്കുള്ളിലായത്. യുവാവായിരിക്കെ പീപ്ൾസ് ലിബറേഷൻ ആർമിയുടെ തലപ്പത്തെത്തിയ ഫാങ്ങിനെ അവസരവാദിയെന്നാണ് മറ്റുള്ളവർ വിശേഷിപ്പിച്ചിരുന്നത്.
മുൻ പ്രസിഡൻറ് ഹു ജിൻറാവോക്ക് എതിരെയും അഴിമതിയാരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.