ബെയ്ജിങ്: കടുത്ത നടപടികളിലൂടെ ജനസംഖ്യ വർധനക്ക് കടിഞ്ഞാണിടാനുള്ള ചൈനയുടെ ന ീക്കങ്ങൾ വിജയം കാണുന്നു. രാജ്യത്തിെൻറ സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വർധനയുമായി ചൈനയുടെ ജനസംഖ്യ 2018ൽ 139.5 കോടിയായി. മുൻ വർഷത്തെ അപേക്ഷിച്ച് കൂടിയത് 1.52 കോടി പേർ മാത്രം- വർധന 0.38 ശതമാനം.
നേരിയ വളർച്ച 2029 വരെ നിലനിൽക്കുമെന്നും അന്ന് 144 കോടിയാകും ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ കാനേഷുമാരി കണക്കെന്നും റിപ്പോർട്ടുകൾ പറയുന്നു. 2030ഒാടെ രാജ്യത്ത് ജനസംഖ്യ താഴോട്ടാകും. പ്രായമായവർ കൂടുകയും യുവതലമുറ കുറയുകയും ചെയ്യുന്നതാണ് ചൈന ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കുടുംബത്തിൽ ഒരു കുഞ്ഞ് മാത്രമാകുന്നതോടെ അത് ആൺകുട്ടിയാകാൻ കുടുംബങ്ങൾ തീരുമാനിക്കുന്നത് സാമൂഹിക അസംതുലിതത്വവും സൃഷ്ടിക്കുന്നു. ആഗോളതലത്തിൽ ചൈനക്ക് തൊട്ടുപിറകെ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ജനസംഖ്യ നിലവിൽ 136.2 കോടിയാണെന്ന് ഇൗ മാസം യു.എൻ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.