ന്യുഡൽഹി: പാകിസ്താൻ ആവശ്യെപ്പട്ടാൽ കശ്മീരിലേക്ക് സൈന്യത്തെ അയക്കാൻ തയാറാണെന്ന് ചൈന. ഭൂട്ടാനെ കുട്ടുപിടിച്ച് ഇന്ത്യ ദോക്ലാം മേഖലയിൽ ചൈനയുടെ റോഡ് നിർമാണം തടയുകയായിരുന്നെന്നും ഇതേ തന്ത്രം കശ്മീരിലും പയറ്റാൻ ചൈനക്കാകുമെന്നുമാണ് ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസ് പത്രത്തിലെ ലേഖനം വ്യക്തമാക്കുന്നത്. പാകിസ്താെൻറ അഭ്യർഥന പ്രകാരം മൂന്നാം രാഷ്ട്രത്തിെൻറ സൈന്യത്തിന് കശ്മീരിൽ പ്രവേശിക്കാമെന്നും ചൈനയിലെ ഇന്ത്യൻ സ്റ്റഡി െസൻറർ ഡയറക്ടറുടെ ലേഖനത്തിൽ പറയുന്നത്.
തർക്കപ്രദേശം പോലുമല്ലാത്ത ദോക്ലാമിൽ പ്രതിരോധത്തിനായി ഇന്ത്യയുടെ സഹായം ഭൂട്ടാൻ ആവശ്യപ്പെെട്ടങ്കിൽ മറ്റ് രാജ്യങ്ങൾക്കും ഇത്തരം സഹായം ആരോടും ആവശ്യെപ്പടാമെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ വന്നാൽ പാകിസ്താന് കശ്മീരിലെ തർക്ക പ്രദേശത്ത് സൈന്യത്തെ വിന്യസിക്കാൻ ഒരു മൂന്നാം രാജ്യത്തോട് ആവശ്യെപ്പടാമെന്നും ലേഖനം വ്യക്തമാക്കുന്നു.
ഭൂട്ടാെൻറ നയതന്ത്രത്തില്‍ ഇടപെട്ടുകൊണ്ട്, ഭൂട്ടാെൻറ പരമാധികാരത്തെയും ദേശീയ താല്‍പര്യങ്ങളെയും ഇന്ത്യ നിയന്ത്രിക്കുകയാണെന്ന് ലേഖനം ആരോപിക്കുന്നു. ഭൂട്ടാനിലേക്കും നേപ്പാളിലേക്കും വന്‍തോതില്‍ ഇന്ത്യക്കാര്‍ കുടിയേറുന്നത് ഇരു രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളെ ബാധിക്കുന്നു. സിക്കിമിനെപ്പോലെ ഒരു ഇന്ത്യന്‍ സംസ്ഥാനമായി ഭൂട്ടാനും നേപ്പാളും മാറാതിരിക്കാനാണ് ഈ രാജ്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ദക്ഷിണേഷ്യയില്‍ ഇന്ത്യ പുലര്‍ത്താന്‍ ശ്രമിക്കുന്ന 'അധീശത്വപരമായ നയതന്ത്രം' അന്താരാഷ്ട്ര നിയമങ്ങളെയും കീഴ്‌വഴക്കങ്ങളെയും ലംഘിച്ചുകൊണ്ടുള്ളതാണെന്നും ലേഖനം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.