ബെയ്ജിങ്: അടുത്ത അഞ്ചു വർഷത്തേക്കു കൂടി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെയും രാജ്യത്തെയും നയിക്കാൻ നിയോഗിക്കപ്പെട്ട ഷി ജിൻപിങ് യുദ്ധസജ്ജരായിരിക്കണമെന്ന് സൈന്യത്തിന് ആഹ്വാനം നൽകി. രാജ്യത്തെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജിൻപിങ് കമ്യൂണിസ്റ്റ് പാർട്ടിയോട് സമ്പൂർണ കൂറു പുലർത്തണമെന്നും ആഹ്വാനം ചെയ്തു. 23 ലക്ഷം അംഗങ്ങളുള്ള ചൈനയുടെ സൈനികശക്തി ലോകത്തിൽ ഏറ്റവും വലുതാണ്.
പരിഷ്കരണങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും ഉൗന്നൽ നൽകണമെന്നു പറഞ്ഞ അദ്ദേഹം, സൈനിക നടപടികൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ശാസ്ത്രീയത പുലർത്തണമെന്നും ആവശ്യപ്പെട്ടു. സൈനിക മേധാവികളുടെ യോഗം വിളിച്ചുചേർത്തശേഷമാണ് ഷി രണ്ടാംതവണ രാജ്യത്തിെൻറ ചുമതല ഏറ്റെടുത്തത്. ചൈനയുടെ കേന്ദ്രൈസനിക കമീഷെൻറ (സി.എം.സി) മേധാവികൂടിയാണ് അദ്ദേഹം.
സായുധസേനയെ നിയന്ത്രിക്കാൻ അധികാരമുള്ള നേതാവുമാണ് ഷി. സി.എം.സിയിൽ ഇത്തവണ ഏഴ് അംഗങ്ങളാണുള്ളത്. കഴിഞ്ഞവർഷം 11 ആയിരുന്നു അംഗബലം. പ്രസിഡൻറ് ഒഴികെയുള്ളവരെല്ലാം സൈനിക ഉദ്യോഗസ്ഥന്മാരാണ്. ഇത് അഞ്ചാക്കണമെന്നായിരുന്നുവത്രെ ജിൻപിങ്ങിൻറ ആഗ്രഹം. എന്നാൽ, പാർട്ടിക്കുള്ളിലെ എതിർപ്പ് കാരണം നടന്നില്ല. യോഗത്തിൽ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരുടെ അഭാവം വാർത്തയായി. അഴിമതി അന്വേഷണം നേരിടുന്ന ജനറൽ ഫാങ് ഫെങ്ഗ്വി, ജനറൽ ഴാങ് യങ് എന്നിവരാണ് യോഗത്തിൽ പെങ്കടുക്കാതിരുന്നത്. സി.എം.സി അംഗങ്ങളായിരുന്ന ഇരുവരെയും ഇൗയിടെ സമാപിച്ച പാർട്ടി കോൺഗ്രസിലെ സൈനിക പ്രതിനിധികളുടെ പട്ടികയിലും ഉൾപ്പെടുത്തിയിരുന്നില്ല.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ ജിൻപിങ്ങിെൻറ അപ്രമാദിത്വം ഉറപ്പിക്കുന്നതായിരുന്നു ഇൗയിടെ അവസാനിച്ച പാർട്ടി സമ്മേളനം.
ഷിയുടെ തത്ത്വങ്ങൾ ഭരണഘടനയിൽ എഴുതിച്ചേർക്കുക വഴി കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകൻ മാവോ സെ തുങ്ങിനു ശേഷം ഇങ്ങനെ ആദരിക്കപ്പെടുന്ന ആദ്യ നേതാവായി അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.