ഇസ്ലാമാബാദ്: പാകിസ്താനിൽ പർവതനിരയിൽ കാണാതായ ഫ്രഞ്ച് വനിത എലിസബത്ത് റെവോലിനെ നാടകീയമായ രക്ഷാദൗത്യത്തിലൂടെ രക്ഷിച്ചു. ‘കൊലയാളി പർവതം’ എന്നറിയപ്പെടുന്ന നംഗ പർബതിെൻറ 24,280 അടി ഉയരത്തിലാണ് പോളണ്ടുകാരനായ തോമസ് മാകിവിക്സും എലിസബത്ത് റെവോലിനും കുടുങ്ങിപ്പോയത്. മൗണ്ട് കെ2 വിൽ ശൈത്യകാലാരോഹണം നടത്തിയ പോളണ്ടിൽ നിന്നുള്ള പർവതാരോഹകരുടെ സംഘമാണ് പാകിസ്താെൻറ പട്ടാള ഹെലികോപ്ടറിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
കാണാതായവരുമായുള്ള ആശയവിനിമയ സംവിധാനം തകരാറിലായതിനാൽ വളരെ കഷ്ടപ്പെട്ടാണ് എലിസബത്തിനെ കണ്ടെത്തിയത്. റെവോലിനെ രക്ഷപ്പെടുത്തിയ വാർത്ത ഫേസ്ബുക്കിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരുടെ ജീവൻ അപകടത്തിലാവുെമന്നതിനാൽ റെവോലിെൻറ കൂടെ കാണാതായ പോളണ്ടുകാരനായ തോമസ് മാകിവിക്സിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.