കാഠ്മണ്ഡു: നേപ്പാളിൽ പാർലമെൻറ്-പ്രവിശ്യസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന് ചരിത്രവിജയം. 165 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സഖ്യം 106 സീറ്റുകൾ നേടി. കെ.പി. ശർമ ഒാലിക്കാണ് പ്രധാനമന്ത്രിപദത്തിൽ ഏറ്റവും സാധ്യത കൽപിക്കുന്നത്. ഒാലി നേതൃത്വം നൽകുന്ന കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് നേപ്പാൾ-യൂനിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റിന് (സി.പി.എൻ-യു.എം.എൽ) 74 സീറ്റുകളും പ്രചണ്ഡ നേതൃത്വം നൽകുന്ന സി.പി.എൻ മാവോയിസ്റ്റിന് 32 സീറ്റുകളുമാണ് ലഭിച്ചത്.
ഇതോടെ 275 അംഗ പാർലമെൻറിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഭൂരിപക്ഷം ഉറപ്പായി. 165 പേെര തെരഞ്ഞെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നത്.110 പേരെ ആനുപാതികപ്രാതിനിധ്യം വഴിയും . നേപ്പാളികോൺഗ്രസ് സ്ഥാനാർഥി ഖാഖേന്ദ്ര അധികാരിക്കെതിരെ 28,000 വോട്ടിെൻറ ഭൂരിപക്ഷമാണ് ഒാലിക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ടുകൾ നേടിയതും ഒാലിയാണ്.
രാജ്യത്തെ വലിയ പാർട്ടിയും ഭരണകക്ഷിയുമായ നേപ്പാളി കോൺഗ്രസിന് 20 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 2006 ലെ ആഭ്യന്തരയുദ്ധത്തിനുശേഷം രാജ്യത്തെ ഫെഡറൽ ജനാധിപത്യ സംവിധാനം താറുമാറായിരുന്നു. അതിനു ശേഷം 10 പ്രധാനമന്ത്രിമാരാണ് രാജ്യത്ത് ചുമതലയേറ്റത്. ഇരുകക്ഷികളും തമ്മിൽ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയതിനെതുടർന്ന്, ഏറെനാളായി നീണ്ട ഭരണസ്തംഭനത്തിനാണ് അന്ത്യമായത്.
രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി സ്ഥാനാർഥി ബിക്രം പാണ്ഡെക്കെതിരെ പ്രചണ്ഡക്ക് 10,000 വോട്ടുകളുടെ ഭൂരിപക്ഷവും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.