കോൺസുലർ ക്യാമ്പിൽ നൂറിലധികം അപേക്ഷകൾ കൈകാര്യം ചെയ്തു

ബീജിങ്​: ചൈനയിലെ ഇന്ത്യക്കാർക്ക്​ വേണ്ടി നടത്തിയ 2017ലെ ആദ്യ കോൺസുലർ ക്യാമ്പിൽ നൂറിലധികം അപേക്ഷകൾ കൈകാര്യം ചെയ്​തു. സെജിയാങ് പ്രവിശ്യയിലെ ഷാ ഒഷിങ്ങിലാണ്​ ക്യാമ്പ്​ നടന്നത്​. മേഖലയിലെ  ഇന്ത്യക്കാരുടെ ആവശ്യപ്രകാരം ഇന്ത്യൻ കമ്മ്യൂണിറ്റി ഓഫ്‌ കെച്വായുമായി സഹകരിച്ച് ​ഇന്ത്യൻ കോൺസുലേറ്റാണ്​ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. 
 
ഇന്ത്യൻ സമൂഹത്തിന്റെ ഒഴിവ്‌ പരിഗണിച്ച്‌ ആഴ്​ച അവസാനം നടത്തിയ ക്യാമ്പിൽ എൻ.ആർ​.െഎ സർട്ടിഫിക്കറ്റുകൾ രണ്ടാം ദിനം തന്നെ അറ്റസ്റ്റ്‌ ചെയ്ത്‌ നൽകുകയും പാസ്പോർട്ട്​ അപേക്ഷകൾ അവിടെത്തന്നെ അപേക്ഷിക്കാനുള്ള അവസരവും അധികൃതർ ഒരുക്കിയിരുന്നു. ബിസിനസ്‌ ടെക്സ്​റ്റയിൽ മേഖലയായ സെജിയാങ്ങിലെ ഷാ ഒഷിങ്ങിൽ ദീർഘകാലമായി 2000ത്തിലധികം ഇന്ത്യക്കാരാണ്​ താമസിക്കുന്നത്​. .ചൈനയുടെ ടെക്സ്റ്റെയിൽ സിറ്റി എന്നാണ്​ ഷാ ഒഷിങ്​ അറിയപ്പെടുന്നത്.‌

 
 

Tags:    
News Summary - consular camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.