ബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തി മാരകമായ കൊറോണ വൈറസ് കൂട ുതൽ രാജ്യങ്ങളിലേക്ക് പടരുന്നു. ഫ്രാൻസിലും ആസ്ട്രേലിയയിലുമാ ണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ കൊറോണ ബാധിച്ച് മരിച്ച വരുടെ എണ്ണം 41 ആയി. ശനിയാഴ്ച മാത്രം 13 പേരാണ് മരിച്ചത്. ചൈനയിലെ 1287 പേരു ൾപ്പെടെ 12 രാജ്യങ്ങളിലായി 1321 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സംശയിക്കുന്ന 1965 കേസുകളും റിപ്പോർട്ട് ചെയ്തു.
ഇതാദ്യമായി വൈദ്യമേഖലയിൽനിന്ന് ഒരു മരണം ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരമുൾപ്പെടുന്ന ഹുബെയി പ്രവിശ്യയിലെ സിൻഹുവ ആശുപത്രിയിലെ ഡോ. ലിയങ് വുഡോങ് (62) ആണ് മരിച്ചത്. വുഹാനിലെ ജിൻയിൻറൻ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന് രോഗം ബാധിച്ചത്. വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ആദ്യ കൊറോണ വൈറസിനെ ആരോഗ്യ വിദഗ്ധർ കണ്ടെത്തിയതായി ചൈനീസ് രോഗ പ്രതിരോധ കേന്ദ്രം അധികൃതർ അറിയിച്ചു.
കൊറോണ വൈറസ് ഭീതിയിൽ വുഹാനിലെ ആശുപത്രികളെല്ലാം ജനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യം നേരിടാൻ ആരോഗ്യ വിഭാഗെത്ത സഹായിക്കുന്നതിനായി സൈനിക ആരോഗ്യ പ്രവർത്തകരെ രംഗത്തിറക്കിയിട്ടുണ്ട്. 1000 കിടക്കകളുള്ള ആശുപത്രിക്ക് പുറമെ 1300 കിടക്കകളുള്ള മറ്റൊരു ആശുപത്രിയുടെ നിർമാണവും വുഹാനിൽ തുടങ്ങിയിട്ടുണ്ട്.
ഹോങ്കോങ്ങിൽ അടിയന്തരാവസ്ഥ
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഹോങ്കോങ്ങിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ ചാന്ദ്ര പുതുവർഷാഘോഷങ്ങളും റദ്ദാക്കിയതായി ഹോങ്കോങ് ഭരണാധികാരി കാരി ലാം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൈനയിൽ നിന്ന് ഹോങ്കോങ്ങിലെത്തുന്ന എല്ലാവരും ആരോഗ്യ പ്രസ്താവനയിൽ ഒപ്പുവെക്കണമെന്നും നിർദേശിച്ചു.
ആസ്ട്രേലിയയിലും ഫ്രാൻസിലും സ്ഥിരീകരിച്ചു
മൂന്നു പുതിയ കേസുകളുൾപ്പെടെ നാലു പേർക്ക് ആസ്ട്രേലിയയിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. ന്യൂ സൗത്ത് വെയിൽസിൽ മുന്നും മെൽബണിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും ചൈനയിൽനിന്ന് മടങ്ങിയെത്തിയവരാണ്. യൂറോപ്പിലെ ആദ്യ കേസ് ഫ്രാൻസിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മൂന്നുപേർക്കാണ് ഫ്രാൻസിൽ രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.