ഒളിമ്പിക്​സ്​ നിശ്​ചയിച്ച സമയത്ത്​ നടക്കും -ആബെ

ടോക്യോ: നിശ്​ചയിച്ച സമയത്ത്​ തന്നെ ഒളിമ്പിക്​സ്​ നടത്തുമെന്ന്​ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ. ജൂലൈയിൽ ഒ ളിമ്പിക്​സ്​ നടത്താനാകുമെന്നാണ്​ പ്രതീക്ഷ. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്​ അന്താരാഷ്​ട് ര ഒളിമ്പിക്​ കമ്മിറ്റിയാണെന്നും ആബെ വ്യക്​തമാക്കി. യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപുമായി ഒളിമ്പിക്​സ്​ നടത്തുന്നതുമായി ബന്ധപ്പെട്ട്​ ആബെ ചർച്ച നടത്തിയെന്നാണ്​ റിപ്പോർട്ടുകൾ.

വൈറസ്​ ബാധയെ ജപ്പാൻ അതിജീവിക്കും. നിശ്​ചയിച്ച സമയത്ത്​ തന്നെ ഒളിമ്പിക്​സ്​ നടത്തുമെന്നും ആബെ വ്യക്​തമാക്കി. ജപ്പാനിൽ 1400 പേർക്കാണ്​ കോവിഡ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. 28 പേർ വൈറസ്​ ബാധിച്ച്​ മരിക്കുകയും ചെയ്​തു. ഏകദേശം 1.35 ട്രില്യൺ യെൻ ഒളിമ്പിക്​സിനായി ചെലവഴിക്കേണ്ടി വരുമെന്നാണ്​ ജപ്പാൻ കണക്കു കൂട്ടുന്നത്​.

മാർച്ച്​ 26ന്​ ജപ്പാനിലെ ഫുക്കുഷിമയിൽ നിന്നാണ്​ ഒളിമ്പിക്​ ദീപശിഖാ പ്രയാണം ആരംഭിക്കുന്നത്​. ഗ്രീസിലെ ഒളിമ്പിക്​ ദീപശിഖയുടെ പ്രയാണം കോവിഡ്​ വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിൽ റദ്ദാക്കിയിരുന്നു.

Tags:    
News Summary - Coronavirus: Tokyo Olympics will go ahead-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.