?? ???? ?????

കോവിഡ്: അൽ അഖ്സ പള്ളി റമദാനിൽ അടച്ചിടും

കിഴക്കൻ ജറുസലം: മുസ് ലിം ആരാധനാലയമായ കിഴക്കൻ ജറുസലമിലെ അൽ അഖ്സ പള്ളി റമദാനിൽ അടച്ചിടും. കോവിഡ് വൈറസ് ബാധയുടെ പ ശ്ചാത്തലത്തിലാണ് പള്ളി താൽകാലികമായി അടക്കുന്നത്. ജോർദാൻ നിയോഗിച്ച ജറുസലം ഇസ് ലാമിക് വഖഫ് സമിതിയാണ് തീരുമാനമെടുത്തത്.

ചരിത്രത്തിൽ ആദ്യമായാണ് അൽ അഖ്സ പള്ളിയിൽ റമദാൻ മാസത്തിൽ പ്രാർഥന വേണ്ടെന്ന് വെക്കുന്നത്. ഫത് വയുടെയും ആരോഗ്യ വിദഗ്ദരുടെ ഉപദേശത്തിന്‍റെയും അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷ മുൻനിർത്തി റദമാനിൽ മുസ് ലിംകൾ വീടുകളിൽ പ്രാർഥന നടത്തണമെന്നും വഖഫ് അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 22ന് പ്രാർഥന നിർത്തിവെക്കാൻ സമിതി തീരുമാനിച്ചിരുന്നു. കിഴക്കൻ ജറുസലമിൽ 81 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

മുസ് ലിംകളുടെ മൂന്നാമത്തെ വിശുദ്ധ തീർഥാടന കേന്ദ്രമാണ് അൽ അഖ്സ പള്ളി. അൽ അഖ്സ പള്ളിയിൽ നിന്നാണ് ഏഴ് ആകാശങ്ങൾ സന്ദർശിക്കാൻ മുഹമ്മദ് നബി പുറപ്പെട്ടതെന്നാണ് മുസ് ലിംകളുടെ വിശ്വാസം.

Tags:    
News Summary - Covid 19: Al-Aqsa mosque to be closed to worship in Ramadan -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.