ജകാർത്ത: 25 പ്ലാസ്റ്റിക് ബാഗുകൾ, 115 കപ്പുകൾ, നാല് കുടിവെള്ള ബോട്ടിൽ, രണ്ട് ചെരുപ്പുകൾ... ചത്ത് കരക്കടിഞ്ഞ തിമിംഗലത്തിെൻറ വയറ്റിൽനിന്നും കണ്ടെടുത്ത സാധനങ്ങളുടെ പട്ടികയാണിത്. മനുഷ്യെൻറ അനിയന്ത്രിതവും വിവേകരഹിതവുമായ പ്ലാസ്റ്റിക് ഉപഭോഗം എത്രമേൽ ഭീകരമായാണ് ഇതര ജീവിവർഗങ്ങളെ ബാധിക്കുന്നതെന്നതിെൻറ ഉദാഹരണമാണ് ഇൗ കടൽ ജീവിയുടെ ദാരുണാന്ത്യം. ലോകത്ത് ഏറ്റവും അധികം പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ. ഇന്തോനേഷ്യയിലെ അധികൃതരെയും പരിസ്ഥിതിപ്രേമികളെയും ഒരുപോലെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ് ഇൗ വാർത്ത.
തിങ്കളാഴ്ച സുലാവസി പ്രവിശ്യയിലെ ബീച്ചിലാണ് 31 അടി നീളമുള്ള കൂറ്റൻ തിമിംഗലത്തെ ചത്ത് കരക്കടിഞ്ഞ നിലയിൽ വാകതോബി നാഷനൽ പാർക്കിലെ ജീവനക്കാർ കണ്ടെത്തിയത്. ഗ്രാമവാസികൾ തിമിംഗലത്തെ മാംസമാക്കാൻ തുടങ്ങിയിരുന്നതായും പാർക്കിെൻറ മേധാവി ഹെരി സാൻതോസോ പറഞ്ഞു. വയറ്റിൽനിന്ന് കണ്ടെടുത്തവയിൽ നൈലോണിെൻറ ചാക്കും ആയിരത്തിലേറെ പ്ലാസ്റ്റിക് കഷ്ണങ്ങളുംപെടുമെന്നും എല്ലാംകൂടി 5.9 കിലോ ഉണ്ടായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇൗ പ്ലാസ്റ്റിക് ആണോ തിമിംഗലത്തിെൻറ ജീവനെടുത്തതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
26 കോടി ജനസംഖ്യയുള്ള ഇന്തോനേഷ്യയാണ് ലോകത്ത് ചൈന കഴിഞ്ഞാൽ ഏറ്റവും അധികം പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്ന രാജ്യമെന്ന് പഠനങ്ങൾ പറയുന്നു. ശരിയായി കൈകാര്യംചെയ്യാത്ത 32 ലക്ഷം ടൺ പ്ലാസ്റ്റിക് ആണ് പ്രതിവർഷം ഇവർ ‘സംഭാവന’ ചെയ്യുന്നത്. അതിൽ 12 ലക്ഷേത്താളം ടൺ കടലിലെത്തുന്നുവെന്നാണ് കണക്ക്. പൊതുജനങ്ങൾ പ്ലാസ്റ്റിക് ഉപയോഗം കുറച്ചുകൊണ്ടുവരണമെന്ന തരത്തിൽ ബോധവത്കരണ ശ്രമങ്ങൾ ഉണ്ടാവേണ്ടതിെൻറ ആവശ്യകതയിലേക്കാണ് ഇൗ സംഭവം വിരൽചൂണ്ടുന്നതെന്ന് സമുദ്രകാര്യ ഏകോപന മന്ത്രി ലുഹുത് ബിൻസാർ പറഞ്ഞു. മനുഷ്യനടക്കമുള്ള ജീവിവർഗങ്ങൾക്ക് വൻ ഭീഷണിയായി മാറിയിരിക്കുകയാണ് പ്ലസ്റ്റിക് മാലിന്യമെന്നും സമുദ്ര സംരക്ഷണത്തിനായി സർക്കാർ കടുത്ത നടപടികൾ കൊണ്ടുവരുമെന്നും അദ്ദേഹം
പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.