ഫലസ്തീന് കോവിഡ് സഹായം: യു.എ.ഇ വിമാനം ആദ്യമായി ഇസ്രായേലിൽ ഇറങ്ങി

ടെൽ അവീവ്: യു.എ.ഇയിൽ നിന്നുള്ള ആദ്യ ചരക്ക് വിമാനം ഇസ്രായേലിൽ ഇറങ്ങി. ഫലസ്തീന് കൈമാറാനുള്ള കോവിഡ് വൈറസ് പ്രതിരോധ സാമഗ്രികളും മരുന്നുകളും വഹിച്ചുള്ള ഇത്തിഹാദ് എയർവേഴ്സിന്‍റെ വിമാനമാണ് ചൊവ്വാഴ്ച ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ ഇറങ്ങിയത്. 

അബൂദാബിയിൽ നിന്ന് ഇറാഖ്, തുർക്കി വഴിയാണ് വിമാനം ടെൽ അവീവിൽ എത്തിയത്. വെളുത്ത പെയിന്‍റടിച്ച വിമാനത്തിൽ ഏത് രാജ്യത്തിന്‍റേത് ആണെന്ന് തിരിച്ചറിയാനുള്ള ചിഹ്നങ്ങൾ പതിച്ചിരുന്നില്ല. 

യു.എ.ഇയും ഇസ്രായേലും തമ്മിലും പൊതുസഹകരണം പുലർത്തുന്നത് വിരളമാണ്. ഇരുരാജ്യങ്ങൾ തമ്മിൽ നയതന്ത്രബന്ധവും നിലവിലില്ല. യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള പിൻവാതിൽ ചർച്ചകൾക്ക് പിന്നാലെയാണ് വർഷങ്ങൾക്ക് ശേഷം പൊതു ആവശ്യത്തിന് വിമാനം ടെൽഅവീവിൽ എത്തിയത്. 

"ആദ്യമായാണ് ഇത്തിഹാദ് വിമാനം ഇസ്രായേലിലെ ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ ഇറങ്ങിയത്. ഭാവിയിൽ നമ്മുക്ക് യാത്രാ വിമാനങ്ങൾ കാണാൻ സാധിക്കുമെന്ന് കരുതാം" -യു.എന്നിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനോൻ ട്വീറ്റ് ചെയ്തു. 

അതേസമയം, ഇസ്രായേലിന്‍റെ പ്രസ്താവനയോടെ യു.എ.ഇ അധികൃതർ പ്രതികരിച്ചിട്ടില്ല. 

 

Tags:    
News Summary - direct commercial flight from UAE lands in Tel Aviv -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.