സ​ൽ​മാ​ൻ രാ​ജാ​വു​മാ​യി ട്രം​പ്​ ഫോ​ണി​ൽ സം​സാ​രി​ച്ചു

വാഷിങ്ടൻ: സിറിയയിൽ യു.എസ് മിസൈലാക്രമണം നടത്തിയതുസംബന്ധിച്ച് സൗദി രാജാവ് സൽമാനുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് െചയ്തു. വെള്ളിയാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിനിടെ ട്രംപി​െൻറ ‘ധീരമായ തീരുമാന’ത്തെ സൽമാൻ രാജാവ് അഭിനന്ദിച്ചതായാണ് വിവരം.

ഭരണകൂടം സിവിലിയന്മാർക്കുമേൽ നടത്തുന്ന ക്രൂരതകൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്രസമൂഹം പരാജയപ്പെട്ട സാഹചര്യത്തിൽ യു.എസ് നടത്തിയ മിസൈലാക്രമണം ശരിയായ പ്രതികരണമാണെന്ന് സൗദി അേറബ്യ അഭിപ്രായപ്പെട്ടു.
സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദിെന കഠിനമായി എതിർക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. അദ്ദേഹത്തെ പുറത്താക്കാൻ ശ്രമിക്കുന്ന സുന്നി വിമതസംഘത്തെ പിന്തുണക്കുകയും ചെയ്യുന്നുണ്ട്.

സൗദി അറേബ്യയിലെ സുന്നി ഭരണാധികാരികൾ ഇറാ​െൻറ ശിയ സർക്കാറുമായി പ്രാദേശികാധിപത്യത്തിന് പോരാട്ടം നടക്കുന്നുണ്ട്. ഇറാന് അസദ് നൽകുന്ന പിന്തുണ പ്രദേശത്ത് ഭീഷണിയുയർത്തുന്നതായും ഇവർ കരുതുന്നു.

 

Tags:    
News Summary - donald trump calls saudi arabian king salman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.