അങ്കറ: ലിബിയയിലേക്ക് സൈന്യത്തെ അയക്കുന്നത് സംബന്ധിച്ച പ്രമേയത്തിൽ ജനുവരിയിൽ തുർക്കി പാർലമെൻറിൽ വോട്ടെടുപ്പ് നടക്കുമെന്ന് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു. ലിബിയൻ തലസ്ഥാനമായ ട്രിപളി കേന്ദ്രമായി ഐക്യരാഷ്ട്രസഭ പിന്തുണയുള്ള സർക്കാറിനെ സഹായിക്കാനാണ് സൈന്യത്തെ അയക്കുന്നത്.
ജനുവരി ഏഴിന് പാർലമെൻറ് സമ്മേളിക്കുേമ്പാൾ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കും. ദൈവം അനുഗ്രഹിച്ചാൽ ജനുവരി ഒമ്പതിനുള്ളിൽ പ്രമേയം പാസാകും. തുടർന്നായിരിക്കും ട്രിപളി സർക്കാറിെൻറ ക്ഷണമനുസരിച്ച് സൈന്യത്തെ അയക്കുക -ഉർദുഗാൻ പറഞ്ഞു. ഫായിസ് സർറാജിെൻറ നേതൃത്വത്തിലുള്ള ട്രിപളി സർക്കാറുമായുണ്ടാക്കിയ സൈനിക-സുരക്ഷ കരാറിന് ശനിയാഴ്ച തുർക്കി പാർലമെൻറ് അംഗീകാരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.