‘എനിക്ക് സമാധാനം വേണം’- സിറിയയില്‍ നിന്നൊരു ട്വീറ്റ്

അലപ്പോ: ജീവിതം അസാധ്യമായൊരിടത്ത് കഴിയുക എന്നത് അദ്ഭുതമാണ്. അങ്ങനെ അദ്ഭുതകരമായി ജീവിക്കുന്ന കുറെയാളുകളുണ്ട് ലോകത്തിന്‍െറ പലഭാഗത്തും. അവരിലൊരാളാണ് സിറിയന്‍ നഗരമായ അലപ്പോയിലെ ഏഴു വയസ്സുകാരി ബന അല്‍ ആബിദിയും ഉമ്മ ഫാത്തിമയും. ലോകം നമ്മുടെ ദുരിതം കേള്‍ക്കുന്നില്ളേയെന്ന മകളുടെ ചോദ്യം, ഫാത്തിമയെ പുതിയൊരു നീക്കത്തിന് പ്രേരിപ്പിച്ചു. ട്വിറ്ററിലൂടെ നഗരത്തിലെ സംഭവങ്ങള്‍ തത്സമയം ലോകത്തിന്‍െറ ചെവിയിലത്തെിക്കാന്‍ ഫാത്തിമ തീരുമാനിച്ചതങ്ങനെയാണ്.
കഴിഞ്ഞ മൂന്നുമാസമായി തുടരുന്ന ഉപരോധവും വ്യോമാക്രമണവും  നരകമാക്കിയ നഗരത്തിലെ സംഭവങ്ങള്‍ ട്വിറ്ററിലൂടെ ഈ ഉമ്മയും മകളും ലോകത്തെ അറിയിക്കുകയാണ്.
ആസ്വാദനമെന്നോണം യുദ്ധവാര്‍ത്തകള്‍ വായിക്കുന്ന ലോകം തങ്ങളുടെ ദുരിതത്തിന് അറുതിവരുത്താന്‍ എന്തെങ്കിലും ശബ്ദം ഉയര്‍ത്തുമെന്ന പ്രതീക്ഷയില്‍. അല്ളെങ്കില്‍, ഒരു കൊടുംക്രൂരതയുടെ നിസ്സംഗ സാക്ഷിയാണ് നിങ്ങളെന്ന് ഓര്‍മപ്പെടുത്തല്‍. ബന അല്‍ആബിദിയുടെ @alabedbana എന്ന അക്കൗണ്ടില്‍ പ്രത്യക്ഷപ്പെടുന്ന ട്വീറ്റുകള്‍ അവഗണിക്കാനാവില്ല.
സെപ്റ്റംബര്‍ 24 മുതല്‍ ഇതുവരെ നാലായിരത്തില്‍ അധികം ആളുകളാണ് ട്വിറ്ററില്‍ ആബിദിയെ പിന്തുടര്‍ന്നത്. കുറഞ്ഞ വാക്കുകളില്‍ അവര്‍ സംഭവങ്ങള്‍ വിവരിക്കുന്നു.  ‘സമാധാനം വേണം’, ‘ഞങ്ങള്‍ കുട്ടികളാണ്. ഞങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നു. ലോകം ഞങ്ങളെ കേള്‍ക്കണം’ എന്നിങ്ങനെ പോകുന്നു ട്വിറ്ററില്‍ ആബിദിയുടെ വാക്കുകള്‍. ഉപരോധത്തില്‍ കഴിയുന്നവരെല്ലാം ഭീകരരാണെന്ന തോന്നലാണ് ലോകത്തിനുള്ളതെന്ന് സംശയിക്കുന്നതായി ഫാത്തിമ പറയുന്നു.

Tags:    
News Summary - even-year-old Bana tweets her life in besieged Aleppo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.