കൊളംബോ: ശ്രീലങ്കയിൽ രണ്ടുവർഷം മുമ്പു നടന്ന മുസ്ലിംവിരുദ്ധ കലാപത്തിൽ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ വേദിയായതിൽ മാപ്പുപറഞ്ഞ് ഫേസ്ബുക്. ഫേസ്ബുക് വഴിയാണ് മുസ്ലിംകൾക്കെതിരെ സന്ദേശങ്ങൾ പ്രചരിപ്പിച്ചത്. ഇത് കലാപത്തിലേക്ക് നയിക്കുകയായിരുന്നു.
മുസ്ലിംവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിൽ ഫേസ്ബുക് നടപടി സ്വീകരിച്ചില്ലെന്ന് അന്ന് ആക്ഷേപമുയർന്നിരുന്നു. ശ്രീലങ്കയിൽ 44 ലക്ഷം ഫേസ്ബുക് ഉപഭോക്താക്കളുണ്ട്. കലാപത്തെതുടർന്ന് ശ്രീലങ്കൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഫേസ്ബുക് നിരോധിക്കുകയും ചെയ്തു.
തങ്ങളുെട മാധ്യമത്തെ ആളുകൾ ദുരുപയോഗം ചെയ്തതിൽ മാപ്പു പറയുന്നു. എന്നായിരുന്നു ഫേസ്ബുകിെൻറ പ്രസ്താവന. കലാപത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി മസ്ജിദുകളും മുസ്ലിംകളുടെ കടകളും അഗ്നിക്കിരയായി. അക്രമം കൂടുതലും നടന്നത് ബുദ്ധിസ്റ്റുകൾക്ക് ഭൂരിപക്ഷമുള്ള മേഖലകളിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.