ക്വാലാലംപുർ: മുൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചുദിവസംകൂടി ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നാണ് റിപ്പോർട്ട്. രണ്ടുതവണ ബൈപാസ് സർജറിക്ക് വിധേയനായിട്ടുണ്ട് ഇദ്ദേഹം. 1981 ജൂലൈ 16 മുതൽ 2003 ഒക്ടോബർ 31 വരെയുള്ള സുദീർഘമായ രണ്ടു പതിറ്റാണ്ടിലധികം കാലം മലേഷ്യയുടെ പ്രധാനമന്ത്രി പദത്തിലിരുന്ന ഇൗ 92കാരൻ ആധുനിക മലേഷ്യയുടെ പിതാവായി ഗണിക്കപ്പെടുന്നു.
അഴിമതിക്ക് കൂട്ടുനിൽക്കുന്നു എന്നാരോപിച്ച് ഉറ്റ അനുയായിയായിരുന്ന അൻവർ ഇബ്രാഹീം മറ്റൊരു രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചത് മഹാതീറിെൻറ രാഷ്ട്രീയ ജീവിതത്തിലെ കനത്ത വെല്ലുവിളിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.