ലാഹോർ: പാകിസ്താനിൽ മുൻപ്രധാനമന്ത്രി നവാസ് ശരീഫിെൻറ രണ്ടു സഹോദര പുത്രന്മാരെ ഹജ്ജ് വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന യൂസുഫ് അബ്ബാസ്, അബ്ദുൽ അസീസ് അബ്ബാസ് എന്നിവരെയാണ് വ്യാഴാഴ്ച ലാഹോർ അല്ലാമ ഇഖ്ബാൽ വിമാനത്താവളത്തിൽനിന്ന് മദീനയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിൽനിന്ന് ഇറക്കിയത്.
അഴിമതി കേസുകൾ അന്വേഷിക്കുന്ന നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എൻ.എ.ബി) നിർദേശപ്രകാരമാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.