ഇസ്ലാമാബാദ്: അനധികൃതമായി സ്വത്ത് സമ്പാദിക്കാൻ പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് 1990കളിൽ അധികാരത്തിലിരിക്കെ, പുതിയ നിയമനിർമാണം നടത്തിയതായി ആരോപണം. പ്രധാനമന്ത്രി ഇംറാൻ ഖാെൻറ പ്രത്യേക സഹായി ഷഹസാദ് അക്ബർ ആണ് ആരോപണവുമായി രംഗത്തുവന്നത്.
അഴിമതിയിലൂടെയാണ് ശരീഫിെൻറ കുടുംബം ധനികരായതെന്ന് മർയം നവാസിെൻറ അക്കൗണ്ടിലേക്ക് ടെലിഗ്രാഫിക് ആപ് വഴി കൈമാറ്റം ചെയ്ത 1.7 കോടി രൂപയുടെ വിവരങ്ങൾ പുറത്തുവിട്ട് അക്ബർ പറഞ്ഞു. ഇപ്പോഴും ഇതേ രീതിയിൽ പണം കൈമാറൽ നടക്കുന്നുണ്ട്. ശരീഫിെൻറ അനന്തരവൻ സൽമാൻ ശഹബാസിെൻറ അക്കൗണ്ടിലേക്കും ഇതേ രീതിയിൽ പണം കൈമാറ്റം ചെയ്തിട്ടുണ്ട്. ശഹബാസിെൻറ സമ്പത്തിെൻറ 90 ശതമാനവും ഇത്തരത്തിൽ കൈമാറിക്കിട്ടിയ പണമാണെന്നും അക്ബർ ആരോപിച്ചു.
പാകിസ്താനിൽനിന്ന് അനധികൃതമായി പണം സമ്പാദിക്കാനും അത് വിദേശത്തേക്കു കടത്താനും സഹായിക്കുന്ന രീതിയിലേക്കാണ് ശരീഫ് നിയമങ്ങൾ നടപ്പാക്കിയത്. 2016ൽ പാനമ പേപ്പേഴ്സ് അഴിമതിക്കേസിൽ പേരു പുറത്തുവിടുന്നതു വരെ ശരീഫിെൻറ കുടുംബം പിടിക്കപ്പെട്ടില്ല. ഇതിെൻറ വിശദവിവരങ്ങൾ അഴിമതിവിരുദ്ധ കോടതിക്ക് കൈമാറുമെന്നും അക്ബർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.