ജറൂസലം: ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനത്തിനെതിരെ അറബ്ലോകത്ത് പ്രതിഷേധം തുടരുന്നു.
ഗസ്സയിലും വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലമിലും പ്രതിഷേധപ്രകടനങ്ങളെ അടിച്ചമർത്താനുള്ള ഇസ്രായേൽ സൈന്യത്തിെൻറ ശ്രമം അക്രമത്തിൽ കലാശിച്ചു. പൊലീസ് ആക്രമണങ്ങളിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജുമുഅ നമസ്കാരത്തിനുശേഷമായിരുന്നു പ്രതിഷേധം നടന്നത്. വെസ്റ്റ്ബാങ്കിലെ റാമല്ലയിൽ ആക്രമിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് 18 വയസ്സുള്ള മുഹമ്മദ് ആമിനെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊല്ലുകയായിരുന്നു.
മണിക്കൂറുകൾക്കകം മറ്റൊരു ഫലസ്തീനി കൂടി സമാനരീതിയിൽ കൊല്ലപ്പെട്ടു. ഗസ്സ അതിർത്തിയിൽ രണ്ട് ഫലസ്തീനികൾ കൂടി വെടിയേറ്റുമരിച്ചതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.