ഗസ്സയിൽ വെടിനിർത്തൽ

ഗസ്സ സിറ്റി: ഈജിപ്​തി​​െൻറ മധ്യസ്​ഥതയിൽ ഗസ്സയിൽ ഇസ്രായേലും ഇസ്​ലാമിക്​ ജിഹാദും വെടിനിർത്തലിനു തയാറായതോടെ ദിവസങ്ങളായി തുടരുന്ന ​രക്​തരൂഷിത പോരാട്ടത്തിന്​ ശമനം. ഇസ്​ലാമിക്​ ജിഹാദ്​ വക്​താവ്​ മുസാബ്​ അൽ ബ്രെയിം ആണ്​ വെടിനിർത്തലിനെ കുറിച്ച്​ അറിയിച്ചത്​. അഞ്ചുകുട്ടികളടക്കം എട്ടുപേരടങ്ങുന്ന ഫലസ്​തീനി കുടുംബത്തെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതിനു പിന്നാലെയാണ്​ ഇസ്രായേൽ വെടിനിർത്തലിനു തയാറായത്​. അർധരാത്രിയിൽ ഉറങ്ങിക്കിടന്നവരാണ്​ ആക്രമണത്തിനിരയായത്​.

രണ്ടുദിവസമായി ഗസ്സയിൽ ആക്രമണം തുടരുകയാണ്​ ഇസ്രായേൽ. ഇസ്​ലാമിക്​ ജിഹാദ്​ നേതാവടക്കം 34 ഫലസ്​തീനികൾ കൊല്ലപ്പെട്ടു. അതേസമയം ഇസ്​ലാമിക്​ ജിഹാദി​​െൻറ റോക്കറ്റാക്രമണങ്ങൾക്ക്​ തിരിച്ചടി നൽകുക മാത്രമാണ്​ ഉണ്ടായതെന്നാണ്​ ഇ​സ്രായേലി​​െൻറ വാദം. ആക്രമണത്തിൽ 63 ഇസ്രായേലികൾക്ക്​ പരിക്കുണ്ട്​. അതിനിടെ വെടിനിർത്തലിനിടയിലും ഗസ്സയിൽ നിന്ന്​ റോക്കറ്റാക്രമണമുണ്ടായതായി ഇസ്രായേൽ ആരോപിച്ചു.
ഹമാസ്​ കഴിഞ്ഞാൽ ഗസ്സയിലെ ​രണ്ടാമത്തെ സൈനിക സംഘടനയാണ്​ ഇസ്​ലാമിക്​ ജിഹാദ്​.

Tags:    
News Summary - Fragile ceasefire holds in Gaza-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.